ബര്‍മിങ്‌ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഓസീസ് ക്യാപ്‌ടന്‍ മെഗ് ലാനിംഗ് ഇന്ത്യയെ ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും തമ്മിലേറ്റു മുട്ടിയ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കൊപ്പമായിരുന്നു വിജയം.
സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഹര്‍മന്‍പ്രീത് നയിക്കുന്ന ഇന്ത്യ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. മറുവശത്ത് ന്യൂസിലന്‍ഡിനെ കീഴടക്കിയാണ് ഓസീസിന്‍റെ വരവ്.
ഗ്രൂപ്പ് എയുടെ ഭാഗമായി നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ തോല്‍വി. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ അഞ്ചിന് 49 എന്ന നിലയിലേക്ക് വീണിരുന്നു. എന്നാല്‍ പുറത്താവാതെ നിന്ന ആഷ്‌ലി ഗാര്‍ഡ്‌നറാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ഇന്ത്യയ്‌ക്കായി നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ രേണുക സിങ്ങിന്‍റെ പ്രകടനമായിരുന്നു ശ്രദ്ധേയമായത്.