എഡ്‌ജ്‌ബാസ്‌റ്റണ്‍:കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 100 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത 18 ഓവറില്‍ 99 റണ്‍സില്‍ എല്ലാവരും പുറത്താകുകയായിരുന്നു. 30 പന്തില്‍ 32 റണ്‍സെടുത്ത മുബീന അലിയാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍.
ഇന്ത്യയ്‌ക്കായി സ്‌നേഹ റാണ, രാഥ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഷഫാലി, മേഘ്‌ന സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നാലോവര്‍ പന്തെറിഞ്ഞ കഴിഞ്ഞ മത്സരത്തിലെ മിന്നും താരം രേണുക താക്കൂര്‍ മെയ്‌ഡന്‍ ഉള്‍പ്പടെ 20 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് സ്വന്തമാക്കിയത്.
തകര്‍ച്ചയോടെയാണ് പാകിസ്ഥാന്‍ വനിതകള്‍ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ഓവറില്‍ അക്കൗണ്ട് തുറക്കും മുന്‍പ് ഇറാം ജാവേദിനെ പുറത്താക്കി മേഘ്‌ന സിങ് പാകിസ്ഥാന് തുടക്കത്തിലെ പ്രഹരമേല്‍പ്പിച്ചു. രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മുബീന അലി - ബിസ്‌മ മറൂഫ് സഖ്യമാണ് പാക് സ്‌കോറിങിന് അടിത്തറ പാകിയത്.
50 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബോളര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അവസാന മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാകിസ്ഥാന്‍റെ നാല് വിക്കറ്റുകളാണ് ഇന്ത്യന്‍ ബോളര്‍മാര്‍ വീഴ്‌ത്തിയത്.