എഡ്‌ജ്ബാസ്‌റ്റണ്‍ : കോമണ്‍വെല്‍ത്ത് വനിത ടി20 ക്രിക്കറ്റിലെ ആവേശപോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ പാക് ക്യാപ്‌റ്റന്‍ ഇന്ത്യയെ ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് 18 ഓവറാക്കി ചുരുക്കിയാണ് മത്സരം ആരംഭിച്ചത്.
ആദ്യ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. എസ് മേഘനയും സ്നേഹ റാണയും ടീമിലിടം നേടി. ഹർലീൻ ഡിയോള്‍, രാജേശ്വരി ഗെയക്‌വാദ് എന്നിവരെയാണ് ഒഴിവാക്കിയത്.
തോല്‍വിയോടെ തുടങ്ങിയ രണ്ട് ടീമിനും ഇന്ന് ജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റപ്പോള്‍ ബാര്‍ബഡോസിനോടാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ആദ്യ കളിയിലെ മിന്നും താരം രേണുകയുടെ പ്രകടനമാണ് പാകിസ്ഥാനെതിരെയും ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
കണക്കിലെ കളിയിലും ഇന്ത്യയ്‌ക്കാണ് മുന്‍തൂക്കം. പരസ്‌പരം ഇരുവരും പോരടിച്ച 11 മത്സരങ്ങളില്‍ ഒന്‍പതിലും ജയം ഇന്ത്യയ്‌ക്കൊപ്പമാണ് നിന്നത്. എഡ്‌ജ്ബാസ്‌റ്റണില്‍ ഇന്ന് നടക്കുന്ന ആവേശപ്പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മുഴുവനായും വിറ്റ് പോയിട്ടുണ്ട്.