ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ വെള്ളി നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ പൊരുതി വീണത്. ഗെയിംസിന്‍റെ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയ വനിത ക്രിക്കറ്റില്‍ സ്വര്‍ണമെന്ന ഇന്ത്യയുടെ സ്വപ്‌നം പൊലിഞ്ഞെങ്കിലും കളത്തിനകത്തും പുറത്തുനിന്നുമുള്ള ഏറെ ഓര്‍മകളുമായാണ് ഇന്ത്യ ബര്‍മിങ്‌ഹാമില്‍ നിന്നും മടങ്ങുക.
ഇക്കൂട്ടത്തില്‍ യാസ്‌തിക ഭാട്ടിയയുടെ ഈ വീഴ്‌ച ചിരിപടര്‍ത്തുമെന്ന് ഉറപ്പാണ്. ബാറ്റ് ചെയ്യാനായി യാസ്‌തിക മൈതാനത്തേക്ക് ഇറങ്ങവേയാണ് രസകരമായ ഈ സംഭവം നടന്നത്. ബൗണ്ടറിക്ക് അരികിലെ പരസ്യബോര്‍ഡ് ചാടിക്കാന്‍ ശ്രമിച്ച താരം പരാജയപ്പെടുകയായിരുന്നു. പരസ്യബോര്‍ഡില്‍ കാല്‍ തട്ടിയ യാസ്‌തിക നിലതെറ്റി മറിഞ്ഞു വീണു.
യാസ്‌തികയുടെ വീഴ്‌ച കണ്ട് തൊട്ടടുത്ത് ഡഗൗട്ടിലുണ്ടായിരുന്ന സഹതാരങ്ങള്‍ക്ക് ചിരിയടക്കാനായില്ല. ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ദാന, ജെമീമ റോഡ്രിഗസ് തുടങ്ങിയ താരങ്ങളെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
താനിയ ഭാട്യയുടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായാണ് യാസ്‌തിക ടീമിലെത്തിയത്. മത്സരത്തില്‍ ഒമ്പത് റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 161 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 19.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ഔട്ടായി.
also read:CWG 2022 | വനിത ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി; ഹര്‍മന്‍പ്രീതിന്‍റെ പോരാട്ടം പാഴായി