ക്രൈസ്റ്റ്ചര്‍ച്ച് : വനിത ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ - ഇംഗ്ലണ്ട് ഫൈനല്‍. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ചയാണ് ഫൈനല്‍. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിയില്‍ 137 റണ്‍സിന്‍റെ വമ്പൻ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 293 റണ്‍സാണ് നേടിയത്. സെഞ്ച്വറി നേടിയ ഡാനിയേല വ്യാറ്റിന്‍റെന്‍റെയും എട്ട് ഓവറിൽ 36 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയ സോഫി എക്ലെസ്റ്റോണിന്‍റെയും മികവിലാണ് ടീം ഗംഭീര ജയം സ്വന്തമാക്കിയത്.
125 പന്തിൽ നിന്നും 129 റൺസ് നേടിയ ഡാനിയേല വ്യാറ്റിന്‍റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ നൽകിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 38 ഓവറില്‍ 156 റൺസിന് എല്ലാവരും പുറത്തായി. സോഫി എക്ലെസ്റ്റോണിന്‍റെ ബോളിങ്ങിന് മുന്നിലാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്.