ചെന്നൈ:കാല്‍മുട്ടിലെ പരിക്കുമായി ഐപിഎല്‍ (IPL) പതിനാറാം പതിപ്പില്‍ കളത്തിലിറങ്ങിയ നായകന്‍ എംഎസ് ധോണിയുടെ (MS Dhoni) അര്‍പ്പണബോധത്തെ പ്രശംസിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) സിഇഒ കാശി വിശ്വനാഥന്‍ (Kashi Viswanathan). ധോണിക്ക് കീഴില്‍ കളിക്കാനിറങ്ങിയ ചെന്നൈ ഇപ്രാശ്യം തങ്ങളുടെ അഞ്ചാം കിരീടവും നേടിയായിരുന്നു മടങ്ങിയത്. 2022ലെ ചാമ്പ്യന്മാരായിരുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) ഗുജറാത്ത് ടൈറ്റന്‍സിനെ (Gujarat Titans) ആയിരുന്നു ചെന്നൈ ഇക്കുറി ഫൈനലില്‍ തോല്‍പ്പിച്ചത്.
കാല്‍മുട്ടിലെ പരിക്കുമായിട്ടായിരുന്നു ഈ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ എംഎസ് ധോണി ഭൂരിഭാഗം മത്സരങ്ങളും കളിച്ചത്. ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും ധോണിയുടെ പരിക്കില്‍ വിശദീകരണം നല്‍കി ചെന്നൈ പരിശീലകന്‍ രംഗത്തെത്തിയിരുന്നു. പരിക്കിന്‍റെ സാഹചര്യത്തില്‍ ചില മത്സരങ്ങള്‍ താരത്തിന് നഷ്‌ടമാകുമെന്ന് ആ സമയത്ത് റിപ്പോര്‍ട്ടുകളും വന്നിരുന്നു.
എന്നാല്‍, ഇതിനെയല്ലാം തള്ളിക്കളയുന്ന സമീപനമായിരുന്നു എംഎസ് ധോണി ഐപിഎല്‍ സീസണിലുടനീളം സ്വീകരിച്ചത്. പല മത്സരങ്ങളിലും എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയിരുന്ന താരത്തിന് മുന്‍ വര്‍ഷങ്ങളിലേത് പോലെ വിക്കറ്റുകള്‍ക്കിടയിലൂടെ ഓടി കൂടുതല്‍ റണ്‍സ് കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. സീസണിലെ മുഴുവന്‍ മത്സരങ്ങളും ചെന്നൈയ്‌ക്ക് വേണ്ടി കളിച്ച ധോണി ഐപിഎല്‍ പതിനാറാം പതിപ്പ് അവസാനിച്ചതിന് പിന്നാലെ ആയിരുന്നു തന്‍റെ കാല്‍മുട്ടിന്‍റെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്.
ഐപിഎല്‍ ഫൈനലിന് ശേഷം അഹമ്മദാബാദില്‍ നിന്നും മുംബൈയിലെത്തി ശസ്‌ത്രക്രിയക്ക് വിധേയനായ ധോണി നിലവില്‍ വിശ്രമത്തിലാണ്. ഇതിനിടെയാണ് 41 കാരനായ താരത്തെ പ്രശംസിച്ച് ചെന്നൈ സിഇഒ രംഗത്തെത്തിയത്.
'നിങ്ങള്‍ക്ക് കളിക്കാനാകുമോ ഇല്ലയോ എന്നുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ഒരിക്കലും ധോണിയോട് ചോദിച്ചിരുന്നില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത് അദ്ദേഹം ഞങ്ങളോട് നേരിട്ട് തന്നെ പറയുമായിരുന്നു. ഓരോ മത്സരത്തിലും കളത്തിലിറങ്ങുക എന്നത് അദ്ദേഹത്തിന് കഠിനമായ കാര്യമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.