കേരളം

kerala

ETV Bharat / sports

'പുതിയ മാലാഖയെ പരിചയപ്പെടുത്തുന്നു'; പെണ്‍കുഞ്ഞ് പിറന്നതായി റോബിൻ ഉത്തപ്പ - റോബിൻ ഉത്തപ്പ

ഭാര്യ ശീതളിനും മൂത്ത മകന്‍ നോളനുടങ്ങുന്ന കുടുംബത്തോടൊപ്പമുള്ള പുതിയ കുഞ്ഞിന്‍റെ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ച് ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ.

CSK Batter Robin Uthappa And Wife Shheethal Blessed With Baby Girl  Robin Uthappa  Robin Uthappa Wife Shheethal  CSK  Chennai Super Kings  റോബിൻ ഉത്തപ്പയ്ക്കും ഭാര്യ ശീതളിനും വീണ്ടും കുഞ്ഞ് പിറന്നു  റോബിൻ ഉത്തപ്പ  റോബിൻ ഉത്തപ്പ ഭാര്യ ശീതള്‍
'പുതിയ മാലാഖയെ പരിചയപ്പെടുത്തുന്നു'; പെണ്‍കുഞ്ഞ് പിറന്നതായി റോബിൻ ഉത്തപ്പ

By

Published : Jul 15, 2022, 11:37 AM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം റോബിൻ ഉത്തപ്പയ്ക്കും ഭാര്യ ശീതളിനും വീണ്ടും കുഞ്ഞ് പിറന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഉത്തപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശീതളിനും മൂത്ത മകന്‍ നോളനുടങ്ങുന്ന കുടുംബത്തോടൊപ്പമുള്ള കുഞ്ഞിന്‍റെ ചിത്രമാണ് ഉത്തപ്പ പങ്കുവച്ചിരിക്കുന്നത്.

"നിറഞ്ഞ ഹൃദയങ്ങളോടെ ഞങ്ങളുടെ ജീവിതത്തിലെ പുതിയ മാലാഖയെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു." എന്നാണ് ചിത്രത്തോടൊപ്പം ഉത്തപ്പ എഴുതിയത്. ട്രിനിറ്റി തിയ ഉത്തപ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും താരം വ്യക്തമാക്കി. 2017ലാണ് ഉത്തപ്പയുടെ ആദ്യ മകന്‍ നോളന്‍ ജനിച്ചത്.

2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായ താരമാണ് ഉത്തപ്പ. ഇതോടെ കഴിഞ്ഞ സീസണിലും ഫ്രാഞ്ചൈസി ഉത്തപ്പയെ വീണ്ടും ടീമിലെത്തിച്ചിരുന്നു. അതേസമയം 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ടി20യിലാണ് ഉത്തപ്പ അവസാനമായി ഇന്ത്യന്‍ കുപ്പായത്തിലിറങ്ങിയത്.

ABOUT THE AUTHOR

...view details