ബെംഗളൂരു: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ അമ്മ ചേലുവമ്പ (63) കൊവിഡ് ബാധിച്ച് മരിച്ചു. നാല് ദിവസമായി ചിക്കമംഗളൂരു ജില്ലയിലെ കടൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം 24 മണിക്കൂറിനുള്ളിൽ 26,962 പുതിയ കൊവിഡ് കേസുകൾ കര്‍ണാടകയില്‍ റിപ്പോർട്ട് ചെയ്തു. 14,075 പേരാണ് മരണപ്പെട്ടത്.
ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചു - Chikmagalur
നാല് ദിവസമായി ചിക്കമംഗളൂരു ജില്ലയിലെ കടൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വനിത ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചു
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് രോഗികള്‍ മൂന്നര ലക്ഷത്തിന് അടുത്തെത്തി. 3,46,786 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. 2,624 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. ഇതോടെ ആകെ മരണസംഖ്യ 1,89,544 ആയി ഉയർന്നു. മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിതി അതിരൂക്ഷമാണ്. മഹാരാഷ്‌ട്ര, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ക്ഷാമവും ആശുപത്രികളിലെ സൗകര്യങ്ങളുടെ അപര്യാപ്‌തതയും കടുത്ത വെല്ലുവിളിയാവുന്നുണ്ട്.