കേരളം

kerala

ETV Bharat / sports

ഒത്തുകളി വീണ്ടും; ക്രിക്കറ്റ് താരത്തിന് 40 ലക്ഷം വാഗ്‌ദാനം, പ്രതിക്കായി തെരച്ചിൽ

തമിഴ്‌നാട് പ്രീമിയർ ലീഗിലെ ഓൾറൗണ്ടറായ സതീഷ് രാജഗോപാലിനാണ് ബെംഗളൂരു സ്വദേശിയായ ബെന്നി ആനന്ദ് ഒത്തുകളിക്കാനായി 40 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തത്.

Cricketer offered Rs 40 lakh for spot fixing  spot fixing at indian cricket  spot fixing at TNPL  തമിഴ്‌നാട് പ്രീമിയർ ലീഗിൽ സ്പോട്ട് ഫിക്‌സിങ്  ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി വിവാദം  തമിഴ്‌നാട് പ്രീമിയർ ലീഗ്  സതീഷ് രാജഗോപാലിന് 40 ലക്ഷം വാഗ്‌ദാനം
തമിഴ്‌നാട് പ്രീമിയർ ലീഗിൽ സ്പോട്ട് ഫിക്‌സിങ്; താരത്തിന് 40 ലക്ഷം വാഗ്‌ദാനം, പ്രതിക്കായി തെരച്ചിൽ

By

Published : Jan 16, 2022, 5:37 PM IST

ബെംഗളൂരു: ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും സ്പോട്ട് ഫിക്‌സിങ് തലപൊക്കുന്നു. തമിഴ്‌നാട് പ്രീമിയർ ലീഗിലെ ഓൾറൗണ്ടറായ സതീഷ് രാജഗോപാലിനാണ് ഒത്തുകളിക്കാനായി 40 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തത്. കേസിൽ ബെംഗളൂരു സ്വദേശിയായ ബെന്നി ആനന്ദിനെതിരെ ജയനഗര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

ജനുവരി 3 ന് ബന്നി ആനന്ദ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് സതീഷ്‌ രാജഗോപാലിനെ ഒത്തുകളിക്കായി സമീപിച്ചത്. തമിഴ്‌നാട് പ്രീമിയർ ലീഗിൽ ഒത്തുകളിക്കാൻ രണ്ട് താരങ്ങൾ ഇതിനകം സമീപിച്ചിട്ടുണ്ടെന്നും, നിങ്ങൾ സഹകരിച്ചാൽ ഒരു മത്സരത്തിന് 40 ലക്ഷം രൂപ വീതം നൽകാം എന്നുമായിരുന്നു വാഗ്‌ദാനം.

ALSO READ:കോലിക്ക് പകരക്കാരനാവേണ്ടത് പന്ത് ; പിന്തുണയുമായി ഗവാസ്‌കര്‍

എന്നാൽ സതീഷ്‌ അത് നിരസിക്കുകയും ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ ബിസിസിഐ സൗത്ത് സോൺ ആന്‍റി കറപ്ഷൻ ആൻഡ് ഇന്‍റഗ്രിറ്റി യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details