മുംബൈ : കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎൽ രാഹുൽ. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വിഒഎസ്‌ഡി എന്ന സംഘടനയുടെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചാണ് രാഹുലിന്‍റെ പ്രതികരണം. കേരളത്തിൽ തെരുവ് നായ്ക്കളുടെ കൂട്ടക്കൊല വീണ്ടും ആരംഭിച്ചുവെന്നാണ് പോസ്റ്ററില്‍ പറയുന്നത്.
കൈ കൂപ്പിക്കൊണ്ടുള്ള ഇമോജിയ്‌ക്കൊപ്പം ‘ദയവായി, നിർത്തൂ’ എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് രാഹുല്‍ കുറിച്ചിരിക്കുന്നത്. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വിഒഎസ്‌ഡി. കേരളത്തിൽ ഈ സംഘടന എതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ടോയെന്ന് വ്യക്തമല്ല.