മെയ് അവസാനം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ക്രിക്ക്രറ്റ് ലോകകപ്പിനുള്ള പതിനഞ്ചംഗ ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയിന്‍ വില്ല്യംസണ്‍ നായകനായിട്ടുള്ള ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ടോം ബ്ലണ്ടല്‍ ടീമിൽ ഇടം പിടിച്ചതാണ് സർപ്രൈസ്.
ലോകകപ്പിനുള്ള ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു - ന്യൂസിലന്‍ഡ് ക്രിക്കറ്റ്
ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാത്ത ടോം ബ്ലണ്ടൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് ടീമിലെത്തിയിരിക്കുന്നത്.
ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാത്ത ടോം ബ്ലണ്ടൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് ടീമിലെത്തിയിരിക്കുന്നത്. സീനിയര്‍ താരം റോസ് ടൈലർ തന്‍റെനാലാം ലോകകപ്പിനാണ് പാഡുകെട്ടുന്നത്. നായകന്‍ കെയിൻ വില്യംസണ്‍, ടിം സൗത്തി, മാര്‍ട്ടിന്‍ ഗുപ്ടില്‍ എന്നിവര്‍ തങ്ങളുടെ മൂന്നാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. ഹെൻറി നിക്കോള്‍സും, കോളിന്‍ മണ്‍ റോയുമാണ് മറ്റ് സ്പെഷിലിസ്റ്റ് ബാറ്റ്സ്മാന്മാരായി കിവി സംഘത്തിലുള്ളത്. ടോം ലാഥം ഒന്നാം വിക്കറ്റ് കീപ്പറാകും.
ജിമ്മി നീഷാമും, കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമുമാണ് ടീമിലെ ഓൾറൗണ്ടർമാർ. സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, മാറ്റ് ഹെന്‍റി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ടീമിലെ പേസ് ബൗളര്‍മാര്‍. മിച്ചല്‍സാന്റ്നര്‍, ഇഷ് സോധി എന്നിവര്‍ സ്പിന്‍ ബൗളിംഗ് കൈകാര്യം ചെയ്യും. ടോഡ് ആസിലിനെ മറികടന്നാണ് ലെഗ് സ്പിന്നറായ സോധി ടീമിലെത്തിയത്. പേസ് ബൗളര്‍ ഡഗ് ബ്രേസ് വെല്ലിന് ടീമില്‍ ഇടം ലഭിച്ചില്ല. ജൂണ്‍ ഒന്നിന് ശ്രീലങ്കക്കെതിരെയാണ് ലോകകപ്പിലെ ന്യൂസിലന്‍ഡിന്‍റെ ആദ്യ പോരാട്ടം.