ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. ജേസണ്‍ ഹോള്‍ഡർ നയിക്കുന്ന ടീമിൽ ഐപിഎല്ലിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ക്രിസ് ഗെയിൽ, ആന്ദ്രേ റസൽ എന്നവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സുനില്‍ നരെയ്ന്‍, കീറോണ്‍ പൊള്ളാര്‍ഡ്, അല്‍സാരി ജോസഫ്, മര്‍ലോണ്‍ സാമുവല്‍സ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.
ലോകകപ്പിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു - ലോകകപ്പ് ക്രിക്കറ്റ്
ക്രിസ് ഗെയിൽ, ആന്ദ്രേ റസൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ കിറോൺ പൊള്ളാർഡ്, സുനിൽ നരെയ്ൻ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.
2015-ന് ശേഷം ഒരു തവണമാത്രമാണ് റസല്‍ വിന്‍ഡീസിനായി ഏകദിനം കളിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനവും ഐപിഎല്ലിലെ തകര്‍പ്പന്‍ ഫോമുമാണ് ഗെയിലിന് തുണയായത്. പ്രാഥമിക ടീമില്‍ നിന്ന് പുറത്തായെങ്കിലും സുനില്‍ നരെയ്ന്‍ ടീമിലേക്ക് മടങ്ങിവരാന്‍ സാധ്യതയുണ്ടെന്ന് സെലക്റ്റര്‍മാര്‍ അറിയിച്ചു.
ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, ആഷ്‌ലി നഴ്‌സ്, കാര്‍ലോസ് ബ്രാത്‌വെയറ്റ്, ക്രിസ് ഗെയിൽ, ഡാരന്‍ ബ്രാവോ, എവിന്‍ ലെവിസ്, ഫാബിയന്‍ അലെന്‍, കെമാര്‍ റോച്ച്, നിക്കോളാസ് പുരാന്‍, ഒഷാനെ തോമസ്, ഷായ് ഹോപ്, ഷാനോന്‍ ഗബ്രിയേല്‍, ഷെല്‍ഡണ്‍ കോട്ട്രല്‍, ഷിംറോണ്‍ ഹെത്മയര്‍.