വാങ്കഡേ ഗ്യാലറിയിലേക്ക് ധോണി സിക്സര്‍ പറത്തിയപ്പോള്‍ 1983-ലെ കപിൽ ദേവിന്‍റെ വിസ്മയനേട്ടത്തിന് ശേഷം ആദ്യമായി ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലെത്തുകയായിരുന്നു ഇന്ത്യ. സച്ചിനായി ലോകകപ്പ് നേടുമെന്ന വാക്ക് പാലിച്ച യുവ്‍രാജ് സിംഗ് ടൂർണമെന്‍റില്‍ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ലോകപ്പിൽ നിറംമങ്ങിയ ധോണി, ഫൈനലിലെ വിജയ ശില്പ്പിയായതും അപ്രതീക്ഷിതമായിരുന്നു. ഫൈനലിൽ ധോണിയോടൊപ്പം 97 റൺസെടുത്ത് ഗൗതം ഗംഭീറും ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടു.
ധോണിപ്പടയുടെ ലോകകപ്പ് ജയത്തിന് ഇന്ന് എട്ട് വയസ് - കപിൽ ദേവ്
മുംബൈ വാങ്കഡേ സ്റ്റേഡിയത്തിന്‍റെ ഗ്യാലറിയിലേക്ക് ധോണി സിക്സര്‍ പറത്തിയപ്പോള്‍ 1983-ലെ കപിൽ ദേവിന്‍റെ വിസ്മയനേട്ടത്തിന് ശേഷം ആദ്യമായി ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലെത്തുകയായിരുന്നു ഇന്ത്യ.
എം എസ് ധോണി
എട്ടു വര്‍ഷത്തിന് ശേഷം ലോകകപ്പ് വീണ്ടുമെത്തുമ്പോള്‍ അവസാന ലോകകപ്പിനായിരിക്കും ധോണി പാഡ് കെട്ടുക. മെയ് 30 ന് ഇംഗ്ലണ്ടിലും വെയിൽസിലുമായി ആരംഭിക്കുന്ന ലോകകപ്പിലെ കിരീട ഫേവറിറ്റുകളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. നിലവിലെ നായകനും ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനുമായ വിരാട് കോലിയിലേക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഉറ്റുനോക്കുന്നത്. കപിലും ഗാംഗുലിയും ധോണിയും നേട്ടങ്ങള്‍ കൊയ്ത ഇംഗ്ലീഷ് മൈതാനങ്ങളില്‍ ഇന്ത്യന്‍ ആരവം വീണ്ടും ഉയരാൻ കാത്തിരിക്കുകയാണ് ആരാധകർ.