മെയ് അവസാനം ആരംഭിക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം 20ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് മുഖ്യ സെലക്ടറായ എംഎസ്കെ പ്രസാദ്. പ്രഖ്യാപിക്കാൻ പോകുന്ന ടീം മികച്ചതാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രില്‍ 20ന് പ്രഖ്യാപിക്കും - വിരാട് കോലി
തെരഞ്ഞെടുക്കുന്ന ടീം ലോകകപ്പ് നേടുമെന്ന വിശ്വാസമുണ്ടെന്ന് മുഖ്യ സെലക്ടറായ എം.എസ്.കെ പ്രസാദ്.
ടീമിനെ തെരഞ്ഞെടുക്കാൻ വേണ്ടി ഒന്നര വർഷത്തോളം പ്രയത്നിച്ചെന്ന് എംഎസ്കെ പ്രസാദ് പറഞ്ഞു. എല്ലാ കളിക്കാരെയും തങ്ങൾ നിരീക്ഷിച്ചെന്നും പ്രഖ്യാപിക്കുന്ന ടീം ലോകകപ്പ് നേടുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിന്‍റെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് നായകൻ വിരാട് കോലി പറഞ്ഞിരുന്നു. ഒരു സ്ഥാനം സംബന്ധിച്ച് മാത്രമാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നതെന്ന് പറഞ്ഞ കോലി പക്ഷെ, അത് ഏത് സ്ഥാനമാണെന്ന് വ്യക്തമാക്കിയില്ല. ബാറ്റിംഗിലെ നാലം സ്ഥാനം, റിസർവ് ഓപ്പണർ, നാലാം പേസർ, രണ്ടാമത്തെ വിക്കറ്റ്കീപ്പർ എന്നീ സ്ഥാനങ്ങളിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് ലോകകപ്പ് നടക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ തോറ്റ് പുറത്തുപോകുകയായിരുന്നു. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാർ.