2019 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുന്‍ താരം എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക. പതിനഞ്ചംഗ ടീമില്‍ ഏകദേശം പതിനൊന്ന് അംഗങ്ങളുടെ സ്ഥാനങ്ങളും ഏകദേശം ഉറപ്പായിട്ടുള്ളതാണ്.
പ്രധാനമായും ഫൈനല്‍ ഇലവണിന്‍റെ ബാറ്റിംഗ് ഓര്‍ഡറിലെ നാലാമനെ കണ്ടെത്താനായിരിക്കും സെലക്ഷന്‍ കമ്മിറ്റി ഏറെ വിയര്‍ക്കുക. നിലവില്‍ അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മികച്ച ഫോമീലാണെങ്കിലും ഒരാള്‍ക്ക് മാത്രമാണ് ഫൈനല്‍ ഇലവണില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കു. ധോണിക്ക് പുറമെ സബ് ആയി മറ്റൊരു വിക്കറ്റ് കീപ്പര്‍ വേണം എന്നതിനാല്‍ ദിനേശ് കാര്‍ത്തിക്കിനും ഋഷഭ് പന്തിനുമാണ് സാധ്യത കൂടുതല്‍.