മുംബൈ : ലോകകപ്പ് ടീമിൽ ഇടംനേടി പരിക്കിന്‍റെ പിടിയിലായ കേദാര്‍ ജാദവിന് പകരക്കാരനെ തിടുക്കത്തിൽ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിൽ ബിസിസിഐയും സെലക്ടര്‍മാരും. ഐപിഎല്ലിനിടെ ജാദവിനേറ്റ പരിക്ക് വൈകാതെ ഭേദമാകുമെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം.
പരിക്കേറ്റ കേദാർ ജാദവിന് പകരക്കാൻ ഉടനില്ല - കേദാര്‍ ജാദവ്
ജാദവിനേറ്റ പരിക്ക് വൈകാതെ ഭേദമാകുമെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം.
![പരിക്കേറ്റ കേദാർ ജാദവിന് പകരക്കാൻ ഉടനില്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3239147-thumbnail-3x2-kedar-jadhav.jpg)
പഞ്ചാബിനെതിരായ ചെന്നൈയുടെ മത്സരത്തിനിടെ പരിക്കേറ്റ ജാദവ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. പഞ്ചാബിനെതിരായ മത്സരത്തിന്‍റെ പതിനാലാം ഓവറില്‍ ഫീല്‍ഡിംഗിനിടെയാണ് കേദാറിന് പരിക്കേറ്റത്. രവീന്ദ്ര ജഡേജയുടെ ഓവര്‍ ത്രോ ബൗണ്ടറി കടക്കുന്നത് തടയാനായി ഡൈവ് ചെയ്തപ്പോഴായിരുന്നു കേദാറിന് പരിക്കേറ്റത്. ഈ മാസം 23നാണ് ലോകകപ്പിനുള്ള അന്തിമ ടീം പട്ടിക ഐസിസിക്ക് കൈമാറേണ്ടത്. ജാദവിന് കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായാൽ ഋഷഭ് പന്ത്, അമ്പാട്ടി റായുഡു, ഇഷാന്ത് ശര്‍മ്മ, നവ്ദീപ് സൈനി, അക്ഷര്‍ പട്ടേൽ എന്നിവരിലൊരാള്‍ ലോകകപ്പ് ടീമിലെത്തും.