ഏകദിന ലോകകപ്പിന് ദിവസങ്ങൾ ശേഷിക്കെ ഓസ്‌ട്രേലിയക്കെതിരെ വാക്‌പോരിന് തുടക്കമിട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മി. ക്രിക്കറ്റ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം പുറത്തുവിട്ട കളിക്കാരുടെ പോട്രൈറ്റുകള്‍ എഡിറ്റ് ചെയ്താണ് ബാര്‍മി ആര്‍മി ലോകകപ്പ് പോര്‍വിളികള്‍ക്ക് തുടക്കമിട്ടത്. വാര്‍ണറുടെ ജേഴ്സിയിലെ ഓസ്‌ട്രേലിയ എന്ന എഴുത്ത് തിരുത്തി ചതിയൻ എന്നാക്കിയാണ് വാർണറെ ട്രോളിയത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടർന്നാണ് ബാർമി ആർമി വാർണറുടെ ജേഴ്സിയിൽ ഇത്തരത്തിൽ ചെയ്തത്. വാർണറെ ചതിയനാക്കിയപ്പോൾ നഥാൻ ലിയോണിന്‍റെയും മിച്ചൽ സ്റ്റാര്‍ക്കിന്‍റെയും കയ്യില്‍ സാന്‍ഡ് പേപ്പര്‍ എഡിറ്റ് ചെയ്താണ് ബാർമി ആർമി ട്രോളിയത്.
വാക്പോരിന് തുടക്കമിട്ട് ബാര്‍മി ആര്‍മി ; വാർണർ ചതിയൻ - ഇംഗ്ലണ്ട് ക്രിക്കറ്റ് ആരാധകക്കൂട്ടം
ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ട കളിക്കാരുടെ പോട്രൈറ്റുകള്‍ എഡിറ്റ് ചെയ്ത് ബാര്‍മി ആര്‍മി ലോകകപ്പ് പോര്‍വിളികള്‍ക്ക് തുടക്കമിടുകയായിരുന്നു.
ഡേവിഡ് വാർണർ
ലോകകപ്പിന് ശേഷം ആഷസ് നടക്കേണ്ടതിനാല്‍ ബാര്‍മി ആര്‍മിയും ഓസ്‌ട്രേലിയന്‍ താരങ്ങളും തമ്മിലുള്ള പോര് ലോകകപ്പിനിടെ മുറുകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ബാര്‍മി ആര്‍മിയുടെ ട്രോളുകള്‍ക്ക് ശക്തമായ ഭാഷയില്‍ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ തിരിച്ചടിച്ചു. ലോകകപ്പില്‍ ബാര്‍മി ആര്‍മിയുമായുള്ള യുദ്ധത്തിന് തങ്ങള്‍ തയ്യാറായിക്കഴിഞ്ഞു, ലോകകപ്പില്‍ ചിലപ്പോള്‍ വാക്‌പോര് പതിയെ തുടങ്ങുകയുള്ളൂ. എന്നാല്‍ ആഷസില്‍ ഒരുപാട് കമന്‍റുകള്‍ കാണേണ്ടിവരും എന്നായിരുന്നു ലാംഗറുടെ പ്രതികരണം.