കേരളം

kerala

ETV Bharat / sports

സ്മിത്തിനും വാർണർക്കും മുന്നറിയിപ്പുമായി ഓസീസ് പരിശീലകൻ

വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ബാർമി ആർമിയുടെ അസഭ്യങ്ങളും ശകാരങ്ങളും താരങ്ങൾ കേൾക്കേണ്ടിവരും. എന്നാൽ സ്മിത്തും വാർണറും സംയമനം പാലിക്കണമെന്നാണ് ലാംഗറുടെ മുന്നറിയിപ്പ്.

By

Published : May 3, 2019, 4:53 PM IST

ജസ്റ്റിൻ ലാംഗർ

പന്ത് ചുരണ്ടൽ വിവാദത്തിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ. ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ബാർമി ആർമിയുടെ അസഭ്യങ്ങളും ശകാരങ്ങളും താരങ്ങൾ കേൾക്കേണ്ടിവരും. എന്നാൽ സ്മിത്തും വാർണറും സംയമനം പാലിക്കണമെന്നാണ് ലാംഗറുടെ മുന്നറിയിപ്പ്.

ലോകകപ്പ് കൂടാതെ വരുന്ന ആഷസ് ടൂർണമെന്‍റിൽ പങ്കെടുക്കാനായും ഓസീസ് ടീം ഇംഗ്ലണ്ടില്‍ തുടരും. 2002-ല്‍ മെൽബൺ ടെസ്റ്റിൽ നേരിട്ട അനുഭവത്തില്‍ നിന്നാണ് പരിശീലകൻ താരങ്ങൾക്ക് മുന്നറിയിപ്പ് നല്‍കുന്നത്. മെൽബണിൽ 250 റൺസ് നേടിയ താൻ സഹതാരം ബ്രെറ്റ് ലീക്കുവേണ്ടി ബാർമി ആർമിക്കെതിരെ ഒരു പരാമർശം നടത്തി. 250 റൺസ് നേടിയ താൻ വിവ് റിച്ചാർഡ്സാണെന്ന് തോന്നിയ ആവേശത്തിലാണ് അത്തരമൊരു പരാമർശം നടത്തിയത്. എന്നാൽ അതിനു മറുപടിയായി അവര്‍ സെവന്‍ ഡ്വാര്‍ഫ്സ് ഗാനം പാടുവാന്‍ ആരംഭിച്ചു. ഇതിനു ശേഷം താന്‍ ഒരിക്കലും ബാര്‍മി ആര്‍മിയെ പ്രകോപിപ്പിക്കുവാന്‍ ശ്രമിച്ചിട്ടില്ല.

അന്നത്തെ സംഭവം തന്‍റെ കരിയറിലെ ഏറ്റവും വലിയ പാഠമായിരുന്നുവെന്നാണ് ലാംഗര്‍ പറയുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ ഉയർച്ചയിലും താഴ്ച്ചയിലും എന്നും ടീമിനൊപ്പം നിന്നവരാണ് ബാർമി ആർമി. അതിനാൽ തനിക്ക് അവരോട് ബഹുമാനമുണ്ടെന്ന് പ്രശംസിക്കുവാനും ജസ്റ്റിന്‍ ലാംഗര്‍ മറന്നില്ല.

ABOUT THE AUTHOR

...view details