ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വിവിഐപി സുരക്ഷയൊരുക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനം. ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തില്‍ നിന്ന് ടീം രക്ഷപ്പെട്ട സംഭവത്തെ മുന്‍നിര്‍ത്തിയാണ് സുരക്ഷയൊരുക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനം.
ഭീകരാക്രമണം: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വിവിഐപി സുരക്ഷ - ലോകകപ്പ് ക്രിക്കറ്റ്
ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ടീമിന് സുരക്ഷയൊരുക്കാൻ തീരുമാനം
ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്‍റ് നസ്മുള്‍ ഹസ്സനാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. സുരക്ഷാ സംവിധാനം ഒരുക്കുന്നതിനു വേണ്ടി മാത്രം ഏഴ് ഔദ്യോഗിക ഭാരവാഹികള്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും. ഇംഗ്ലണ്ടിലെ ബംഗ്ലാദേശ് എംബസിയോട് ഇതുസംബന്ധിച്ച കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു നല്‍കുന്ന സുരക്ഷയാവും താരങ്ങള്‍ക്കുണ്ടാവുക. ലോകകപ്പ് സമയത്ത് ഐസിസി രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ വിട്ട് നല്‍കാറുണ്ട്, ഇവര്‍ക്ക് പുറമെ സ്വന്തം നിലയിലും ബോര്‍ഡ് സുരക്ഷ ഒരുക്കുമെന്ന് നസ്മുള്‍ ഹസ്സന്‍ വ്യക്തമാക്കി.