പോര്‍ട്ട് എലിസബത്ത് : ക്രിക്കറ്റ് ലോകകപ്പിന് ആഴ്‌ചകള്‍ മാത്രം ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി. വിരലിനേറ്റ പരിക്കിനെ തുടർന്ന് ഫാസ്റ്റ് ബൗളർ എന്‍റിച്ച് നോര്‍ജെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. പോര്‍ട്ട് എലിസബത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് മാറാന്‍ ആറ് മുതല്‍ എട്ട് ആഴ്‌ച വരെ താരത്തിന് വേണ്ടിവരും.
ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി ; ലോകകപ്പിൽ നിന്ന് എന്‍റിച്ച് നോര്‍ജെ പുറത്ത് - എന്‍റിച്ച് നോര്‍ജെ
പരിക്കേറ്റ നോർജെക്ക് പകരം ഓൾറൗണ്ടർ ക്രിസ് മോറിസിനെ ടീമിൽ ഉൾപ്പെടുത്തി.
ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ നോര്‍ജെ ഐപിഎല്ലിനിടെ തോളിന് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ ഡെയില്‍ സ്റ്റെയിന്‍, ലുങ്കി എങ്കിടി, കാഗിസോ റബാഡ എന്നിവരും പരിക്കിന്‍റെ പിടിയിലാണ്. പരിക്കേറ്റ നോര്‍ജെക്ക് പകരം ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ടീമില്‍ ഉള്‍പ്പെടുത്തി. മുപ്പത്തിരണ്ടുകാരനായ മോറിസ് 2018 ഫെബ്രുവരിയിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി ഏകദിനം കളിച്ചത്. ഐപിഎല്ലില്‍ കാര്യമായ മികവ് കാട്ടാനായില്ലെങ്കിലും മോറിസില്‍ ദക്ഷിണാഫ്രിക്കന്‍ ടീം മാനേജ്‌മെന്‍റും സെലക്‌ടര്‍മാരും വിശ്വാസമര്‍പ്പിക്കുകയായിരുന്നു.