കേരളം

kerala

ETV Bharat / sports

Cricket World Cup 2023 Warm Up Match India vs England: 'ഉത്തരങ്ങള്‍ക്കായി ഇന്ത്യ...'; ആദ്യ സന്നാഹം ഇന്ന്, എതിരാളികള്‍ ഇംഗ്ലണ്ട് - ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരം

India vs England Warm Up Match : ഏകദിന ലോകകപ്പിലെ ആദ്യ സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് ഇറങ്ങും. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരം ഗുവാഹത്തിയില്‍.

Cricket World Cup 2023  Cricket World Cup 2023 Warm Up Match  India vs England Cricket World Cup Warm Up Match  India vs England Warm Up Match  Rohit Sharma Virat Kohli Shubman Gill  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഇന്ത്യ ഇംഗ്ലണ്ട് സന്നാഹ മത്സരം  ഏകദിന ലോകകപ്പ് സന്നാഹ മത്സരം  ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരം  ഇന്ത്യ ഏകദിന ലോകകപ്പ് സ്‌ക്വാഡ്
Cricket World Cup 2023 Warm Up Match India vs England

By ETV Bharat Kerala Team

Published : Sep 30, 2023, 8:40 AM IST

ഗുവാഹത്തി : ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ആദ്യ സന്നാഹ മത്സരത്തിന് ആതിഥേയരായ ഇന്ത്യ (Team India First Warm Up Match in ODI World Cup 2023) ഇന്നിറങ്ങും (സെപ്‌റ്റംബര്‍ 30). നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് (England) മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ഗുവാഹത്തിയില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത് (India vs England Warm Up Match Time).

ഏഷ്യകപ്പ് നേട്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയയെ ഏകദിന പരമ്പരയില്‍ തറപറ്റിച്ച് ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായണ് ഇക്കുറി ലോകകപ്പിന് ടീം ഇന്ത്യ സ്വന്തം നാട്ടില്‍ ഇറങ്ങുന്നത്. ഓക്‌ടോബര്‍ എട്ടിന് കങ്കാരുപ്പടയ്‌ക്കെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുന്‍പ് മധ്യനിരയിലെ ചെറിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യമായിരിക്കും രണ്ട് സന്നാഹ മത്സരങ്ങളിലൂടെ ടീം ഇന്ത്യയ്‌ക്കുണ്ടാകുക.

ടൂര്‍ണമെന്‍റ് ആരംഭിക്കുമ്പോള്‍ പ്ലെയിങ് ഇലവനില്‍ സൂര്യകുമാര്‍ യാദവ് (Suryakumar Yadav), ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവരില്‍ ആരായിരിക്കും എത്തുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മുഹമ്മദ് ഷമി (Mohammed Shami) ശര്‍ദുല്‍ താക്കൂര്‍ (Shardul Thakur) എന്നിവര്‍ക്കും പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ സന്നാഹ മത്സരങ്ങളിലെ പ്രകടനം നിര്‍ണായകമാണ്.

മറുവശത്ത് കിരീടം നിലനിര്‍ത്താനെത്തുന്ന ഇംഗ്ലണ്ട് കരുത്തുറ്റ താരനിരയുമായാണ് ലോകകപ്പിന് എത്തിയിരിക്കുന്നത്. ജോസ്‌ ബട്‌ലര്‍ നേതൃത്വം നല്‍കുന്ന ടീമില്‍ ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ക്രിസ് വോക്‌സ്, മൊയീന്‍ അലി തുടങ്ങിയ വമ്പന്‍മാരെല്ലാം അണിനിരക്കും.

Read More :ODI World Cup 2023 England Team : 'ഇരട്ട സമനില'യ്‌ക്കൊടുക്കം കൈവന്ന കിരീടം നിലനിര്‍ത്താന്‍ ഇംഗ്ലീഷ് പട ; കന്നിയങ്കം കഴിഞ്ഞ ഫൈനലിലെ എതിരാളികളോട്

മത്സരം ലൈവായി കാണാന്‍ :ഏകദിന ലോകകപ്പ് മത്സരങ്ങളും സന്നാഹ മത്സരങ്ങളും സ്റ്റാര്‍സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയുമാണ് സംപ്രേഷണം ചെയ്യുന്നത്. ഹോട്‌സ്റ്റാറില്‍ മത്സരങ്ങളുടെ സ്ട്രീമിങ് സൗജന്യമാണ്.

ഇന്ത്യ ഏകദിന ലോകകപ്പ് 2023 സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശർദുൽ താക്കൂർ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്ഏകദിന ലോകകപ്പ് 2023 സ്ക്വാഡ് :ജോസ് ബട്‌ലർ (ക്യാപ്‌റ്റന്‍), ഡേവിഡ് മലാൻ, ജോണി ബെയർസ്‌റ്റോ, ബെൻ സ്‌റ്റോക്‌സ്, ജോ റൂട്ട്, ലിയാം ലിവിങ്‌സ്‌റ്റണ്‍, ഹാരി ബ്രൂക്ക്, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൺ, സാം കറൻ, മൊയീൻ അലി, ആദിൽ റഷീദ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാർക്ക് വുഡ്.

Also Read :ODI World Cup 2023 India Batters: 'ബാറ്റർമാർ സെറ്റാണ്', റൺമഴയൊരുക്കി നേടണം ലോക കിരീടം

ABOUT THE AUTHOR

...view details