കേരളം

kerala

ETV Bharat / sports

'നമ്മുടെ പിള്ളേര്‍ക്ക് ഇവിടെ മാത്രമല്ല, അങ്ങ് ജര്‍മനിയിലുമുണ്ട് പിടി...'; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസയുമായി തോമസ് മുള്ളര്‍ - തോമസ് മുള്ളര്‍ ക്രിക്കറ്റ്

Thomas Muller Wishes For Team India and Virat Kohli: ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിന് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും വിരാട് കോലിക്കും ആശംസ അറിയിച്ച് ജര്‍മന്‍ ഫുട്‌ബോള്‍ താരം തോമസ് മുള്ളര്‍.

Cricket World Cup 2023  Thomas Muller Wishes For Team India  Thomas Muller Wishes For Virat Kohli  Thomas Muller Virat Kohli  India vs New Zealand  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  തോമസ് മുള്ളര്‍ വിരാട് കോലി  ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോമസ് മുള്ളര്‍  തോമസ് മുള്ളര്‍ ക്രിക്കറ്റ്  ക്രിക്കറ്റ് ടീമിന് ആശംസയുമായി തോമസ് മുള്ളര്‍
Thomas Muller Wishes For Team India and Virat Kohli

By ETV Bharat Kerala Team

Published : Nov 14, 2023, 8:45 AM IST

ബെര്‍ലിന്‍ (ജര്‍മനി):ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) സെമി ഫൈനലിനിറങ്ങാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശംസയുമായി ജര്‍മന്‍ ഫുട്‌ബോള്‍ താരം തോമസ് മുള്ളര്‍ (Thomas Muller Wishes For Team India). തന്‍റെ 'എക്‌സ്' പ്ലാറ്റ്‌ഫോം പേജിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്‍റെയും ഇതിഹാസ താരമായ മുള്ളര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും വിരാട് കോലിക്കും (Virat Kohli) ആശംസയറിയിച്ചിരിക്കുന്നത്. ലോകകപ്പില്‍ നാളെ (നവംബര്‍ 15) നടക്കാനിരിക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ടീം ഇന്ത്യ കഴിഞ്ഞ പ്രാവശ്യത്തെ റണ്ണര്‍ അപ്പുകളായ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത് (India vs New Zealand).

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന ജഴ്‌സി അണ്‍ബോക്‌സ് ചെയ്‌ത ശേഷം ധരിക്കുന്ന വീഡിയോയാണ് മുള്ളര്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത് (Thomas Muller Wearing Indian Cricket Team Jersey). 25-ാം നമ്പറിലുള്ള ജഴ്‌സിയാണ് ടീം ഇന്ത്യ തോമസ് മുള്ളറിന് സമ്മാനിച്ചത്. വീഡിയോക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പിലാണ് താരം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ പേരും പരാമര്‍ശിച്ചിരിക്കുന്നത് (Thomas Muller and Virat Kohli).

ഇതാദ്യമായിട്ടല്ല തോമസ് മുള്ളര്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പിന്തുണച്ച് രംഗത്തെത്തുന്നത്. കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ വേളയിലും തോമസ് മുള്ളര്‍ തന്‍റെ പിന്തുണ ഇന്ത്യന്‍ ടീമിനെ അറിയിച്ചിരുന്നു. ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന് വിരാട് കോലി നല്‍കുന്ന പിന്തുണ തിരിച്ചുനല്‍കേണ്ട സമയമാണ് ഇതെന്നായിരുന്നു അന്ന് മുള്ളറിന്‍റെ വാക്കുകള്‍.

അതേസമയം, ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നാളെ ഉച്ചയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. 12 വര്‍ഷത്തിന് ശേഷമുള്ള ലോക കിരീടം തേടിയാണ് ഇന്ത്യയിറങ്ങുന്നത്.

ഈ ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടില്‍ കളിച്ച ഒന്‍പത് മത്സരവും ജയിക്കാന്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും സാധിച്ചിരുന്നു. ആദ്യ റൗണ്ടിലെ എല്ലാ കളിയും ജയിച്ച ടീം ഇന്ത്യ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്‌തത് (Cricket World Cup 2023 Points Table). സെമിയില്‍ ഇന്ത്യയുടെ എതിരാളികളായ ന്യൂസിലന്‍ഡ് ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്നു.

Also Read :ഇന്ത്യയെ ഭയപ്പെടുത്തുന്ന ഒരു ടീമുണ്ടെങ്കിൽ അത് ന്യൂസിലൻഡ് തന്നെ : മുന്‍ താരം റോസ് ടെയ്‌ലര്‍

ABOUT THE AUTHOR

...view details