ഏകദിന ലോകകപ്പ് (Cricket World Cup 2023)ആവേശങ്ങളിലേക്ക് ക്രിക്കറ്റ് ആരാധകരെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഒക്‌ടോബര്‍ അഞ്ചിന് അഹമ്മദാബാദില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് (England vs New Zealand) പോരാട്ടത്തോടെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കും. നിലവില്‍ അതിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളാണ് (Cricket World Cup 2023 Warm Up Matches) പുരോഗമിക്കുന്നത്.
തിരുവനന്തപുരം (Thiruvananthapuram), ഹൈദരാബാദ് (Hyderabad), ഗുവാഹത്തി (Guwahati) എന്നിവിടങ്ങളിലാണ് സന്നാഹ മത്സരങ്ങള്‍. സെപ്‌റ്റംബര്‍ 29ന് തുടങ്ങിയ സന്നാഹ മത്സരങ്ങള്‍ നാളെയാണ് (ഒക്‌ടോബര്‍ 3) അവസാനിക്കുന്നത്. ലോകകപ്പ് പോരാട്ടത്തിന് മികച്ച കോമ്പിനേഷന്‍ കണ്ടെത്താന്‍ ടീമുകള്‍ക്കുള്ള അവസാന അവസരം കൂടിയാണ് ഈ സന്നാഹ മത്സരങ്ങള്‍.
ഇന്ത്യ (India), ദക്ഷിണാഫ്രിക്ക (South Africa), ഓസ്‌ട്രേലിയ (Australia), അഫ്‌ഗാനിസ്ഥാന്‍ (Afghanistan), നെതര്‍ലന്‍ഡ്‌സ് (Netherlands) ടീമുകളാണ് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ (Karyavattom Greenfield Stadium) സന്നാഹ മത്സരങ്ങള്‍ക്കായി കേരളത്തിലേക്ക് എത്തിയത്. മത്സരങ്ങളെ മഴ ബാധിച്ചെങ്കിലും രസകരമായ ചില സംഭവങ്ങള്‍ തിരുവനന്തപുരത്തേക്ക് എത്തിയ താരങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അതില്‍ മുന്‍ പന്തിയിലുള്ളത് ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ഒരു വീഡിയോ ആണ്. സന്നാഹ മത്സരങ്ങള്‍ക്കായി കേരളത്തിലേക്കെത്തിയ താരങ്ങള്‍ തിരുവനന്തപുരം എന്ന് പറയാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത് (South African Players try to pronounce Thiruvananthapuram). ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ റാസി വാൻ ഡെർ ഡസെൻ (Rassie van der Dussen) ആണ് ആദ്യം തിരുവനന്തപുരം എന്ന് പറയാന്‍ ശ്രമിക്കുന്നത്.
പിന്നാലെ ഡേവിഡ് മില്ലര്‍ (David Miller) ആൻഡിലെ ഫെഹ്ലുക്‌വായോ (Andile Phehlukwayo), ഹെൻറിച്ച് ക്ലാസന്‍ എന്നിവരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേശവ് മഹാരാജും (Keshav Mahraj) കാഗിസോ റബാഡയും (Kagiso Rabada) എന്നിവര്‍ മാത്രമാണ് ആദ്യ ശ്രമത്തില്‍ തന്നെ കറക്‌ടായി തിരുവനന്തപുരം എന്ന് പറഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളുടെ ഈ രസകരമായ വീഡിയോ ശശി തരൂര്‍ എംപി ഉള്‍പ്പടെയുള്ള പ്രമുഖരും എക്‌സില്‍ (X) ഷെയര്‍ ചെയ്‌തിട്ടുണ്ട്.
അതേസമയം, ദക്ഷിണാഫ്രിക്ക ഇന്ന് തങ്ങളുടെ രണ്ടാം സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടാനുള്ള ഒരുക്കത്തിലാണ് (South Africa vs New Zealand Warm Up Match). ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. അഫ്‌ഗാനിസ്ഥാനെതിരായ ടീമിന്‍റെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു.
Also Read :South Africa Cricket Team Cricket World Cup 2023 നിര്‍ഭാഗ്യത്തിന്‍റെ നിഴലില്‍ നിന്നും മാറുമോ ദക്ഷിണാഫ്രിക്ക; കരുത്ത് കാട്ടാന്‍ ടെംബ ബാവുമയും സംഘവും