അഹമ്മദാബാദ്:ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) ഫൈനലില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. അഹമ്മദാബാദിലെ മുന്‍ റെക്കോഡുകള്‍ കണക്കിലെടുത്താണ് ഓസീസ് നായകന്‍ ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് നിസംശയം പറയാം. ഈ ലോകകപ്പിലെ അഞ്ചാമത്തെ മത്സരത്തിനാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം തയ്യാറായിരിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പേറ്റുന്ന കണക്കുകളാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പറയാനുള്ളത്. ലോകകപ്പില്‍ ഇതുവരെ ഇവിടെ നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്‌ത ടീം. റണ്‍സ് പ്രതിരോധിച്ച് ഏക ജയം നേടിയത് ഓസ്‌ട്രേലിയയും.
ഒക്‌ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലായിരുന്നു അഹമ്മദാബാദിലെ ആദ്യ മത്സരം. ഈ കളിയില്‍ ചാമ്പ്യന്മാരുടെ പകിട്ടുമായെത്തിയ ഇംഗ്ലണ്ടിനെതിരെ ഒമ്പത് വിക്കറ്റിന്‍റെ ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം 36.2 ഓവറില്‍ കിവീസ് മറികടക്കുകയായിരുന്നു.
ഒക്‌ടോബര്‍ 14ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് പിന്നീട് അഹമ്മദാബാദില്‍ ഏറ്റുമുട്ടിയത്. ഈ മത്സരത്തില്‍ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനെ 191 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ 30.3 ഓവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ ജയത്തിലേക്കെത്തി.
ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകളാണ് പിന്നീട് ഇവിടെ പോരടിക്കാനിറങ്ങിയത്. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 286 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്‍റെ പോരാട്ടം 244 റണ്‍സില്‍ അവസാനിച്ചു.