കേരളം

kerala

ETV Bharat / sports

Cricket World Cup 2023 Preview : ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തുടക്കം ; പോരിനിറങ്ങാന്‍ 10 ടീമുകള്‍, കിരീട പ്രതീക്ഷയില്‍ ആതിഥേയര്‍ - രോഹിത് ശര്‍മ

Cricket World Cup 2023 Preview : അഹമ്മദാബാദില്‍ തുടക്കമാവുന്ന ലോകകപ്പിന് 42-ാം നാള്‍ അഹമ്മദാബാദില്‍ തന്നെ തിരശ്ശീല വീഴും. ലോകകപ്പിലെ കരുത്തര്‍ പോരിനിറങ്ങുമ്പോള്‍ കിരീടം ആര്‍ക്കെന്ന് കാത്തിരുന്ന് കാണാം

India schedule for Cricket world cup 2023  Cricket World Cup 2023  Cricket World Cup 2023 Preview  Rohit Sharma  Virat Kohli  ഏകദിന ലോകകപ്പ് 2023  ലോകകപ്പ് ഇന്ത്യന്‍ സ്‌ക്വാഡ്  India schedule for Cricket world cup 2023  രോഹിത് ശര്‍മ  വിരാട് കോലി
Cricket World Cup 2023 Preview

By ETV Bharat Kerala Team

Published : Oct 4, 2023, 8:46 PM IST

അഹമ്മദാബാദ് :ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന് (Cricket World Cup 2023) നാളെ അരങ്ങുണരും. ലോകകപ്പിന്‍റെ 13-ാമത് പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. ആതിഥേയരെ കൂടാതെ പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്.

അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. 42 ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഫൈനലടക്കം ആകെ 48 മത്സരങ്ങളാണുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്‌ഘാടന മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടുമണി മുതലാണ് മത്സരം ആരംഭിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ടൂര്‍ണമെന്‍റിന് വര്‍ണാഭമായ ഉദ്‌ഘാടന ചടങ്ങുണ്ടാവില്ല.

പത്ത് ടീമുകളും ഓരോ മത്സരങ്ങളില്‍ വീതം പരസ്‌പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്‍റിന്‍റെ പ്രാഥമിക ഘട്ടം നടക്കുക. പഴയ കണക്കുകള്‍ തീര്‍ക്കാനും ചില പുതിയ കാര്യങ്ങള്‍ പഠിക്കാനും ലോക ക്രിക്കറ്റിലെ കരുത്തരിറങ്ങുമ്പോള്‍ പോരാട്ടം പൊടിപൂരമാവുമെന്ന് പ്രതീക്ഷിക്കാം.

ആകെ 45 മത്സരങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. തുടര്‍ന്ന് ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ സെമി ഫൈനലിലേക്ക് മുന്നേറും. ആദ്യ സെമിഫൈനല്‍ നവംബര്‍ 15-ന് മുംബൈയിലും രണ്ടാം സെമിഫൈനല്‍ 16-ന് കൊല്‍ക്കത്തയിലുമാണ് നടക്കുക. നവംബര്‍ 19-ന് അഹമ്മദാബാദിലാണ് കലാശപ്പോര്.

കിരീടപ്രതീക്ഷയില്‍ ആതിഥേയര്‍ : ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടും ഏകദിന ലോകകപ്പ് എത്തുന്നത്. ഇതിന് മുമ്പ് 2011-ല്‍ ആയിരുന്നു ഇന്ത്യ ലോകകപ്പിന് വേദിയായത്. അന്ന് എംഎസ്‌ ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം കിരീടം നേടിയിരുന്നു. ഇക്കുറി രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും 2011 ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്.

യുവത്വവും പരിചയ സമ്പത്തും ഒത്തുചേര്‍ന്ന ടീമാണ് ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), ശുഭ്‌മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ടീമിനെ സ്വന്തം മണ്ണില്‍ തോല്‍പ്പിക്കാന്‍ എതിരാളികള്‍ പ്രയാസപ്പെടേണ്ടി വരും. ലോകകപ്പില്‍ തങ്ങളുടെ മൂന്നാം കിരീടം കൂടിയാണ് ഇന്ത്യ തേടുന്നത്. 1983-ല്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ തങ്ങളുടെ കന്നി ലോകകപ്പ് നേടിയത്.

ലോകകപ്പ് ഇന്ത്യന്‍ സ്‌ക്വാഡ് (India squad for Cricket world cup 2023) : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.

ഇന്ത്യയുടെ മത്സരങ്ങള്‍ (India schedule for Cricket world cup 2023):ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്‌ക്ക് എതിരെയാണ് അതിഥേയര്‍ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ചെന്നൈയിലാണ് മത്സരം നടക്കുക. രണ്ടാം മത്സരത്തില്‍ 11-ന് ഡല്‍ഹിയില്‍ അഫ്‌ഗാനാണ് ടീമിന്‍റെ എതിരാളി. 14-ന് അഹമ്മദാബാദില്‍ ചിരവൈരികളായ പാകിസ്ഥാനേയും ഇന്ത്യ നേരിടും.

ഒക്‌ടോബർ 19-ന് പൂനെയില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 22-ന് ന്യൂസിലന്‍ഡിനെതിരെ ധര്‍മ്മശാലയിലാണ് ആതിഥേയര്‍ ഇറങ്ങുന്നത്. പിന്നീട് ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് രോഹിത് ശര്‍മയും സംഘവും കളത്തിലിറങ്ങുന്നത്. 29-ന് ലഖ്‌നൗവില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് എതിരാളി.

ALSO READ: Cricket World Cup 2023 : ഇംഗ്ലണ്ടിന് കിരീടം നല്‍കിയ ആ വിവാദ നിയമം ഇനി ഇല്ല ; പൊളിച്ചെഴുത്തുമായി ഐസിസി

നവംബര്‍ രണ്ടിന് ശ്രീലങ്കയ്‌ക്ക് എതിരെ മുംബൈയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ 12-ന് ബെംഗളൂരുവില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് അവസാന മത്സരം കളിക്കുക.

ABOUT THE AUTHOR

...view details