കേരളം

kerala

ETV Bharat / sports

Cricket World Cup 2023 Points Table സ്വപ്‌നക്കുതിപ്പില്‍ അഫ്‌ഗാൻ, തലപ്പത്ത് ഇന്ത്യ തന്നെ: താഴേക്ക് വീണ് ശ്രീലങ്ക - ലോകകപ്പ് പോയിന്‍റ് പട്ടിക

Cricket World Cup Points Table After Afghanistan vs Sri Lanka: ഏകദിന ക്രിക്കറ്റ് ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ശ്രീലങ്കയ്‌ക്കെതിരായ ജയത്തോടെ നില മെച്ചപ്പെടുത്തി അഫ്‌ഗാനിസ്ഥാന്‍.

Cricket World Cup 2023  Cricket World Cup 2023 Points Table  Afghanistan vs Sri Lanka  World Cup 2023 Points Table Latest  India In Cricket World Cup 2023 Points Table  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ശ്രീലങ്ക അഫ്‌ഗാനിസ്ഥാന്‍  ലോകകപ്പ് പോയിന്‍റ് പട്ടിക  ഇന്ത്യ ലോകകപ്പ് റാങ്ക്
Cricket World Cup 2023 Points Table

By ETV Bharat Kerala Team

Published : Oct 31, 2023, 9:41 AM IST

പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച് സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍ (Afghanistan). ആറ് മത്സരങ്ങളില്‍ മൂന്നെണ്ണം ജയിക്കുകയും മൂന്ന് കളി തോല്‍ക്കുകയും ചെയ്‌ത അഫ്ഗാനിസ്ഥാന് നിലവില്‍ ആറ് പോയിന്‍റാണ് ഉള്ളത്. പൂനെയിലെ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ശ്രീലങ്കയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്താനും അവര്‍ക്കായി (Cricket World Cup 2023 Points Table).

നെതര്‍ലന്‍ഡ്‌സ് (Netherlands), ഓസ്‌ട്രേലിയ (Australia), ദക്ഷിണാഫ്രിക്ക (South Africa) ടീമുകള്‍ക്കെതിരെയാണ് അഫ്‌ഗാനിസ്ഥാന്‍റെ ശേഷിക്കുന്ന മത്സരം. സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഈ മൂന്ന് മത്സരത്തിലും അഫ്‌ഗാനിസ്ഥാന് ജയം അനിവാര്യമാണ്.

ഇന്നലെ (ഒക്‌ടോബര്‍ 30) പൂനെയില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 7 വിക്കറ്റിന്‍റെ ജയമാണ് അഫ്‌ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലങ്ക 49.3 ഓവറില്‍ 241 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഫസല്‍ഹഖ് ഫറൂഖിയുടെ (Fazalhaq Farooqi) പ്രകടനമായിരുന്നു അഫ്‌ഗാന്‍ ബൗളിങ്ങിന്‍റെ ഹൈലൈറ്റ്.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ (Rahmanullah Gurbaz) തുടക്കത്തില്‍ നഷ്‌ടമായെങ്കിലും അഫ്‌ഗാന്‍ ലങ്കയ്‌ക്കെതിരെ കരുതലോടെ തിരിച്ചടിക്കുകയായിരുന്നു. റഹ്മത്ത് ഷാ (62), ക്യാപ്‌റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി (58 നോട്ട് ഔട്ട്), അസ്‌മത്തുള്ള ഒമര്‍സായി (73 നോട്ട് ഔട്ട്) എന്നിവരുടെ അര്‍ധസെഞ്ച്വറി പ്രകടനങ്ങളാണ് അവര്‍ക്ക് ജയമൊരുക്കിയത്. 45.2 ഓവറിലാണ് അഫ്‌ഗാന്‍ 242 എന്ന വിജയലക്ഷ്യത്തിലേക്ക് എത്തിയത്.

ഈ ലോകകപ്പില്‍ ശ്രീലങ്കയുടെ നാലാമത്തെ തോല്‍വിയാണിത്. രണ്ട് മത്സരം മാത്രം ജയിച്ച ലങ്ക പോയിന്‍റ് പട്ടികയില്‍ നിലവിലെ ആറാം സ്ഥാനക്കാരാണ്. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ ആണ് അവര്‍ അടുത്ത മത്സരത്തില്‍ നേരിടുന്നത്.

കളിച്ച ആറ് മത്സരവും ജയിച്ച ഇന്ത്യ 12 പോയിന്‍റോടെയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ഇന്ത്യയ്‌ക്ക് ഇനി മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. 10 പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റ് സ്വന്തമാക്കിയ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളാണ് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍. പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളാണ് പോയിന്‍റ് പട്ടികയിലെ അവസാന നാല് സ്ഥാനങ്ങളില്‍.

Also Read :Hardik Pandya returns to nets മടങ്ങിവരവ് വൈകും, പക്ഷെ, ഹാര്‍ദിക് പാണ്ഡ്യ പരിശീലനം ആരംഭിച്ചു...

ABOUT THE AUTHOR

...view details