കേരളം

kerala

ETV Bharat / sports

Cricket World Cup 2023 : ഇന്ത്യ-പാക് പോരാട്ടത്തിനിടെ പേരക്കുട്ടിയെ നേരില്‍ കാണാം ; ദിനങ്ങളെണ്ണി ഹസന്‍ അലിയുടെ ഭാര്യാപിതാവ്

ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടെ തന്‍റെ കൊച്ചുമകളെ ആദ്യമായി നേരില്‍ കാണാന്‍ പാക് പേസര്‍ ഹസന്‍ അലിയുടെ ഭാര്യാപിതാവ്

Hasan Ali Wife Samiya Arzoo  Pakistani Cricketer Hasan Ali  Helena Hasan Ali  India vs Pakistan  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍  ഹസന്‍ അലി  സമിയ  ഹെലേന ഹസന്‍ അലി  Cricket World Cup 2023
Cricket World Cup 2023 Pakistani Cricketer Hasan Ali Samiya Arzoo

By ETV Bharat Kerala Team

Published : Oct 6, 2023, 5:08 PM IST

മുംബൈ :ക്രിക്കറ്റ് ലോകത്തെ ഗ്ലാമര്‍ പോരാട്ടമാണ് ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരങ്ങള്‍. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഉഭയകക്ഷി പരമ്പരകള്‍ കളിക്കാത്ത ഇരു ടീമുകളും നിലവില്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് പരസ്‌പരം മത്സരിക്കുന്നത്. ഇതോടെ ഓരോ മത്സരങ്ങള്‍ക്കും വളരെ വലിയ ഹൈപ്പാണുള്ളത്.

ഇനി ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഒക്‌ടോബർ 14-ന് അഹമ്മദാബാദിലാണ് അയല്‍ക്കാര്‍ തമ്മില്‍ പോരടിക്കുന്നത്. കളിക്കളത്തില്‍ ഇന്ത്യ-പാക് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുന്നത് കാണാനായി ആരാധകര്‍ ഏറെ അക്ഷമരായാണ് കാത്തിരിക്കുന്നത്. എന്നാല്‍ ഹരിയാനയിലെ നുഹ് ജില്ലയിൽ നിന്നുള്ള റിട്ടയേർഡ് ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസറായ ലിയാഖത്ത് ഖാന്‍ ഈ ഇന്ത്യ-പാക് മത്സരത്തിനായി ദിനങ്ങളെണ്ണുന്നതിന് ക്രിക്കറ്റിന് പുറത്തുള്ള മറ്റൊരു കാരണം കൂടിയുണ്ട്.

ആ ദിവസമായിരിക്കും ലിയാഖത്ത് ഖാന് രണ്ട് വയസുകാരിയായ തന്‍റെ കൊച്ചുമകളെ നേരില്‍ കാണാനും തൊടാനും അവസരം ലഭിക്കുക. ലിയാഖത്ത് ഖാന്‍റെ മകള്‍ സമിയ പാകിസ്ഥാൻ പേസർ ഹസൻ അലിയെയാണ് വിവാഹം ചെയ്‌തിരിക്കുന്നത് (Pakistani Cricketer Hasan Ali's Wife Samiya Arzoo). 2019-ൽ ദുബായില്‍ വച്ച് നടന്ന വിവാഹത്തിന് ശേഷം സമിയ ഇതുവരെ ഇന്ത്യയിലേക്ക് വന്നിട്ടില്ല. ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കാണാനായി സമിയ എത്തുമ്പോള്‍ മകള്‍ ഹെലേന ഹസന്‍ അലിയും (Helena Hasan Ali) കൂടെയുണ്ടാവും.

തന്‍റെ പേരമകളെ തൊടാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്ന് ലിയാഖത്ത് ഖാന്‍ പ്രതികരിച്ചു. 2021-ൽ സമിയ ഗര്‍ഭിണിയായിരിക്കെ തന്‍റെ ഭാര്യ പാകിസ്ഥാനിലേക്ക് പോയിരുന്നുവെങ്കിലും തനിക്ക് അതിന് കഴിഞ്ഞിരുന്നില്ലെന്നും 63-കാരനായ ലിയാഖത്ത് പറഞ്ഞു. എമിറേറ്റ്സ് എയർലൈനിൽ ഫ്ലൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന സമിയയെ ദുബായില്‍ വച്ചാണ് ഹസന്‍ അലി പരിചയപ്പെടുന്നത്.

ഈ ബന്ധം വളര്‍ന്ന് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഏകദിന ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിലേക്ക് ഏറെ വൈകിയാണ് ഹസന്‍ അലി (Hasan Ali) എത്തുന്നത്. ആദ്യ ഘട്ടത്തില്‍ പാക് സ്‌ക്വാഡില്‍ താരം ഉള്‍പ്പെട്ടിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ മാസം നടന്ന ഏഷ്യ കപ്പിനിടെ നസീം ഷായ്ക്ക് പരിക്കേറ്റതാണ് ഹസന്‍ അലിക്ക് ടീമിലേക്ക് വാതില്‍ തുറന്നത്.

ALSO READ: Indian Origin Players in Netherlands Team : കളിക്കുന്നത് ഡച്ച് കുപ്പായത്തില്‍ ; പക്ഷേ മൂന്ന് താരങ്ങള്‍ക്കിത് 'ഹോം ഗ്രൗണ്ട്'

ഏകദിന ലോകകപ്പ് 2023 പാകിസ്ഥാന്‍ സ്ക്വാഡ് (Cricket World Cup 2023 Pakistan Squad): ബാബർ അസം (ക്യാപ്‌റ്റന്‍), ഷദാബ് ഖാൻ, ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, അബ്‌ദുള്ള ഷഫീഖ്, മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, സൽമാൻ അലി ആഘ, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹാരിസ് റൗഫ്, ഹസൻ അലി, ഷഹീൻ അഫ്രിദി, മുഹമ്മദ് വസീം.

ALSO READ: Asian Games Cricket Final India ക്രിക്കറ്റില്‍ സ്വർണം തേടി ഇന്ത്യ നാളെയിറങ്ങും, എതിരാളികൾ അഫ്‌ഗാനിസ്ഥാൻ

ABOUT THE AUTHOR

...view details