കേരളം

kerala

ETV Bharat / sports

കെയ്‌ന്‍ വില്യംസണ്‍ തിരിച്ചെത്തി, നിര്‍ണായക മത്സരത്തില്‍ ടോസ് പാകിസ്ഥാന്; ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും

New Zealand vs Pakistan Toss: ഏകദിന ലോകകപ്പിലെ 35-ാം മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയച്ചു.

Cricket World Cup 2023  New Zealand vs Pakistan Toss  Pakistan vs New Zealand  Kane Williamson  New Zealand Playing XI  Pakistan Playing XI  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  പാകിസ്ഥാന്‍ ന്യൂസിലന്‍ഡ്  ന്യൂസിലന്‍ഡ് പാകിസ്ഥാന്‍  കെയ്‌ന്‍ വില്യംസണ്‍
New Zealand vs Pakistan Toss

By ETV Bharat Kerala Team

Published : Nov 4, 2023, 10:20 AM IST

Updated : Nov 4, 2023, 10:54 AM IST

ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ചിന്നസ്വാമിയില്‍ കിവീസിനെ ബാറ്റിങ്ങിന് അയച്ചു. പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇരു ടീമും കളിക്കാനിറങ്ങുന്നത്.

പരിക്കേറ്റ് പുറത്തായിരുന്ന കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഇന്നിറങ്ങുന്നുണ്ട്. മാറ്റ് ഹെൻറിക്ക് പകരം ഇഷ് സോധിയാണ് ന്യൂസിലന്‍ഡ് പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ച മറ്റൊരു താരം. അവസാന മത്സരം കളിച്ച ഉസാമ മിറിന് പകരം ഹസന്‍ അലിയുമായാണ് പാകിസ്ഥാന്‍ കിവീസിനെ നേരിടാന്‍ ഇറങ്ങുന്നത്.

ന്യൂസിലന്‍ഡ് പ്ലേയിങ് ഇലവന്‍ (New Zealand Playing XI): ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്‌ന്‍ വില്യംസണ്‍ (ക്യാപ്‌റ്റന്‍), ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്‌മാന്‍, മിച്ചല്‍ സാന്‍റ്‌നര്‍, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, ഇഷ് സോധി.

പാകിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ (Pakistan Playing XI): അബ്‌ദുള്ള ഷഫീഖ്, ഫഖർ സമാൻ, ബാബർ അസം (ക്യാപ്‌റ്റന്‍), മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീൽ, ഇഫ്‌തിഖർ അഹമ്മദ്, ആഗ സൽമാൻ, ഷഹീൻ അഫ്രീദി, ഹസന്‍ അലി, മുഹമ്മദ് വസീം ജൂനിയർ, ഹാരിസ് റൗഫ്.

ലോകകപ്പിലെ എട്ടാം മത്സരത്തിനായാണ് ന്യൂസിലന്‍ഡും പാകിസ്ഥാനും ഇറങ്ങുന്നത്. ഏഴ് മത്സരങ്ങളില്‍ നാല് ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. മറുവശത്ത് പാകിസ്ഥാനാകട്ടെ മൂന്ന് ജയത്തോടെ അഫ്‌ഗാന് പിന്നിലായി അഞ്ചാം സ്ഥാനത്താണ് നിലവില്‍.

തുര്‍ച്ചയായി നാല് മത്സരം ജയിച്ചാണ് ന്യൂസിലന്‍ഡ് ലോകകപ്പ് യാത്ര തുടങ്ങിയത്. എന്നാല്‍ അഞ്ചാമത്തെ മത്സരത്തില്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയതോടെ അവരുടെ താളം തെറ്റി. പിന്നീട് കളിച്ച മത്സരങ്ങളിലൊന്നും അവര്‍ക്ക് ജയിക്കാനായില്ല.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് കിവീസിനെ പരാജയപ്പെടുത്തിയത്. ഇതോടെയാണ് ടീം പോയിന്‍റ് പട്ടികയിലും പിന്നിലേക്ക് വീണത്. മറുവശത്ത് പാകിസ്ഥാന്‍റെ കാര്യവും ഏറെക്കുറെ സമാനമാണ്.

ലോകകപ്പിലെ ആദ്യ രണ്ട് മത്സരവും ജയിച്ച അവര്‍ മൂന്നാമത്തെ കളിയില്‍ ഇന്ത്യയോട് തോറ്റു. പിന്നീട് തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍. എന്നാല്‍, അവസാന മത്സരത്തില്‍ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്താനായത് പാക് പടയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.

കിവീസിനെ ചുട്ടെടുക്കാന്‍ പാകിസ്ഥാന്‍ :ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്കില്‍ ന്യൂസിലന്‍ഡിനെക്കാള്‍ ഏറെ മുന്നിലാണ് പാകിസ്ഥാന്‍. ലോകകപ്പ് ചരിത്രത്തില്‍ ഇരു ടീമും ഇതുവരെ 9 മത്സരങ്ങളിലാണ് തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ ഏഴ് മത്സരവും പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് ജയിക്കാനായത്.

മത്സരം ലൈവായി കാണാന്‍ :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ പോരടിക്കുന്ന മത്സരം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആരാധകര്‍ക്ക് ഈ സ്റ്റാര്‍സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെ കാണാം. കൂടാതെ ഡിസ്‌നി+ഹോട്‌സ്റ്റാറിലും മത്സരത്തിന്‍റെ ഓണ്‍ലൈന്‍ സ്ട്രീമിങ് ലഭ്യമാണ്.

Also Read :'മണ്ടത്തരം' പറഞ്ഞ് പാകിസ്ഥാനികളെ ലോകത്തിന് മുന്നില്‍ അപമാനിക്കരുത്...; ഹസന്‍ റാസയെ പൊളിച്ചടുക്കി വസീം അക്രം

Last Updated : Nov 4, 2023, 10:54 AM IST

ABOUT THE AUTHOR

...view details