കേരളം

kerala

ETV Bharat / sports

Cricket World Cup 2023 Middle Over Performance: പവര്‍ പ്ലേയ്‌ക്കും ഡെത്ത് ഓവറിനുമിടയില്‍ എന്ത് നടക്കുന്നുവോ അതാണ് മത്സര ജയം... - ലോകകപ്പ് മധ്യ ഓവറുകളില്‍ ഇന്ത്യയുടെ പ്രകടന

Teams Performance in Middle Overs: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓരോ ടീമുകളുടെയും അഞ്ച് മത്സരം പൂര്‍ത്തിയായപ്പോള്‍ മധ്യ ഓവറുകളില്‍ അവരുടെ പ്രകടനം ഇങ്ങനെ.

Cricket World Cup 2023  Teams Performance in Middle Overs  Middle Over Performance Analysis  Indian Team Middle Over Performance in CWC 2023  Cricket World Cup 2023 Points Table  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  മധ്യ ഓവറുകളില്‍ ടീമുകളുടെ പ്രകടനം  ലോകകപ്പ് മധ്യ ഓവറുകളില്‍ ഇന്ത്യയുടെ പ്രകടന  ലോകകപ്പ് ക്രിക്കറ്റ് പോയിന്‍റ് പട്ടികട
Cricket World Cup 2023 Middle Over Performance

By ETV Bharat Kerala Team

Published : Oct 28, 2023, 2:40 PM IST

ഹൈദരാബാദ്: ബാറ്റുകൊണ്ടായാലും പന്തുകൊണ്ടായാലും ഒരു ക്രിക്കറ്റ് മത്സരത്തിന്‍റെ ഗതി അപ്പാടെ മാറ്റിയെഴുതുന്നത് മധ്യ ഓവറുകളാണെന്ന് വ്യക്തമാക്കുന്ന പ്രകടനങ്ങളാണ് ഇപ്പോള്‍ ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ഓരോ മത്സരങ്ങളില്‍ നിന്നും ആരാധകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. തകര്‍ച്ചയോടെ ബാറ്റിങ് തുടങ്ങുന്ന പല ടീമുകളും കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതും, മികച്ച രീതിയില്‍ സ്കോര്‍ ഉയര്‍ത്തുന്നവരെ എതിര്‍ ടീമുകള്‍ പ്രതിരോധത്തിലാക്കുന്നതും മധ്യ ഓവറുകളില്‍ പലപ്പോഴായി നമുക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരം തന്നെ അതിനൊരു ഉദാഹരണം മാത്രമാണ്.

ഇക്കുറി ലോകകപ്പ് മത്സരങ്ങളുടെ മധ്യ ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയ ടീമുകളാണ് ദക്ഷിണാഫ്രിക്ക, ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍. പോയിന്‍റ് പട്ടിക പരിശോധിച്ചാലും ആദ്യ നാലിലാണ് ഈ ടീമുകളുടെ സ്ഥാനം. ഈ സാഹചര്യത്തില്‍ ഇപ്രാവശ്യത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീമുകളുടെ മധ്യ ഓവറുകളിലെ പ്രകടനം പരിശോധിക്കാം.

ഇന്ത്യ:ലോകകപ്പില്‍ മധ്യ ഓവറുകളില്‍ മികച്ച പ്രകടനമാണ് ഇന്ത്യ ഇപ്രാവശ്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലെ മധ്യ ഓവറുകളില്‍ നിന്നായി ഇന്ത്യന്‍ ബാറ്റര്‍മാര്‍ 155.2 ശരാശരിയില്‍ 776 റണ്‍സ് നേടിയിട്ടുണ്ട്. ബൗളിങ്ങില്‍ മധ്യ ഓവറുകളില്‍ മാത്രം 725 റണ്‍സ് വഴങ്ങിയ ഇന്ത്യ 23 വിക്കറ്റാണ് സ്വന്തമാക്കിയത്.

ന്യൂസിലന്‍ഡ്:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബാറ്റുകൊണ്ടായാലും പന്തുകൊണ്ടായാലും മധ്യ ഓവറുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീം ന്യൂസിലന്‍ഡാണ്. ആദ്യ അഞ്ച് മത്സരം പൂര്‍ത്തിയായപ്പോള്‍ അതില്‍ നാലിലും ജയിച്ച് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കിവീസ് സ്ഥാനം പിടിച്ചിരിക്കുന്നത്. അവരുടെ മധ്യ ഓവറിലെ പ്രകടനം പരിശോധിച്ചാല്‍ ബാറ്റിങ്ങില്‍ 853 റണ്‍സ് അടിച്ചെടുക്കാന്‍ കിവീസിന് സാധിച്ചിട്ടുണ്ട്.

ഒരു ഇന്നിങ്‌സില്‍ 170.6 ആണ് കിവീസ് മധ്യ ഓവറുകളില്‍ സ്കോര്‍ ചെയ്യുന്ന ശരാശരി റണ്‍സ്. ബൗളിങ്ങിന്‍റെ കാര്യത്തിലും ന്യൂസിലന്‍ഡ് തന്നെയാണ് മുന്നില്‍. അഞ്ച് മത്സരങ്ങളില്‍ 750 റണ്‍സ് വിട്ടുകൊടുത്ത അവര്‍ 29 വിക്കറ്റ് നേടിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക: ആദ്യ അഞ്ച് മത്സരങ്ങളില്‍ ലോകകപ്പിലെ മധ്യ ഓവറുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച ടീം ദക്ഷിണാഫ്രിക്കയാണ്. ഇന്നിങ്‌സില്‍ 184 റണ്‍സ് ശരാശരിയില്‍ 920 റണ്‍സാണ് അവര്‍ അടിച്ചെടുത്തത്. മധ്യ ഓവറുകളില്‍ പന്തെറിഞ്ഞ പ്രോട്ടീസ് 745 റണ്‍സ് വിട്ടുകൊടുത്ത് 27 വിക്കറ്റും നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയ:പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ലോകകപ്പ് മത്സരങ്ങളിലെ മധ്യ ഓവറുകളില്‍ നിന്നും അഞ്ച് മത്സരങ്ങളിലായി സ്കോര്‍ ചെയ്‌തത് 773 റണ്‍സാണ്. ഇന്നിങ്‌സില്‍ 154.6 ആണ് അവരുടെ ശരാശരി സ്കോര്‍. പന്തെറിഞ്ഞ് 737 റണ്‍സ് വിട്ടുനല്‍കി 24 വിക്കറ്റ് സ്വന്തമാക്കാനും അവര്‍ക്കായിട്ടുണ്ട്.

ശ്രീലങ്ക:ലോകകപ്പില്‍ സെമി ബെര്‍ത്തിനായി പോരടിക്കുന്ന ടീമുകളിലൊന്നാണ് ശ്രീലങ്ക. പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായ ലങ്ക ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്നും മധ്യ ഓവറുകളില്‍ അടിച്ചെടുത്തത് 160 ശരാശരിയില്‍ 800 റണ്‍സാണ്. ഈ ഘട്ടത്തില്‍ പന്തെറിഞ്ഞ അവര്‍ 841 റണ്‍സ് വഴങ്ങി 18 വിക്കറ്റ് മാത്രമാണ് നേടിയത്.

പാകിസ്ഥാന്‍: ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്നും പാകിസ്ഥാന്‍ മധ്യ ഓവറുകളില്‍ 844 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 168.8 ശരാശരിയിലായിരുന്നു അവരുടെ സ്കോറിങ്. മധ്യ ഓവറുകളില്‍ 869 റണ്‍സ് വഴങ്ങിയാണ് 17 വിക്കറ്റ് പാകിസ്ഥാന്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്നും നേടിയത്.

ബംഗ്ലാദേശ്: ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ഏറെ പിന്നിലുള്ള ടീമുകളില്‍ ഒന്നായ ബംഗ്ലാദേശ് മധ്യ ഓവറുകളില്‍ 648 റണ്‍സാണ് നേടിയിട്ടുള്ളത്. മധ്യ ഓവറുകളില്‍ ഏറ്റവും കുറച്ച് റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞ രണ്ടാമത്തെ ടീമാണ് അവര്‍. 907 റണ്‍സ് വഴങ്ങി 17 വിക്കറ്റാണ് മധ്യ ഓവറുകളില്‍ ബംഗ്ലാദേശ് നേടിയിട്ടുള്ളത്.

അഫ്‌ഗാനിസ്ഥാന്‍:പാകിസ്ഥാനെതിരെയും ഇംഗ്ലണ്ടിനെതിരെയും തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ അഫ്‌ഗാനിസ്ഥാന്‍ മധ്യ ഓവറുകളില്‍ 130.4 ശരാശരിയില്‍ 652 റണ്‍സാണ് നേടിയത്. ബൗളിങ്ങില്‍ 731 റണ്‍സ് വഴങ്ങി 18 വിക്കറ്റ് സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട്: ഈ ലോകകപ്പില്‍ തുടര്‍ തോല്‍വികളില്‍ വലയുന്ന നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്‍റെ മധ്യ ഓവറുകളിലെ പ്രകടനം ഇങ്ങനെയാണ്. ബാറ്റ് ചെയ്യവെ അവര്‍ക്ക് 150.4 ശരാശരിയില്‍ 752 റണ്‍സ് അടിച്ചെടുക്കാന്‍ പറ്റി. ബൗളിങ്ങില്‍ 774 റണ്‍സ് വിട്ടുകൊടുത്ത് 13 വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

നെതര്‍ലന്‍ഡ്‌സ്: ഈ ലോകകപ്പിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും മധ്യ ഓവറുകളില്‍ ഏറ്റവും കുറച്ച് റണ്‍സ് നേടാനായ ടീമാണ് നെതര്‍ലന്‍ഡ്‌സ്. 122.4 ശരാശരിയില്‍ 612 റണ്‍സ് മാത്രമാണ് അവരുടെ സമ്പാദ്യം. ബൗളിങ്ങില്‍ 872 റണ്‍സ് വഴങ്ങിയ അവര്‍ 19 വിക്കറ്റ് നേടിയിട്ടുണ്ട്.

Also Read:Travis Head Century Record: ലോകകപ്പ് അരേങ്ങറ്റത്തില്‍ അതിവേഗ സെഞ്ച്വറി, തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി ട്രാവിസ് ഹെഡ്

ABOUT THE AUTHOR

...view details