കേരളം

kerala

ETV Bharat / sports

Cricket World Cup 2023 : അശ്വിന്‍റെ ഡ്യൂപ്ലിക്കേറ്റിനെ കിട്ടിയില്ല ; ഓസീസിന്‍റെ ആ നീക്കം പാളി - ഏകദിന ലോകകപ്പ് 2023

Mahesh Pithiya denies joining Australia team as Nets bowler ahead of Cricket World Cup : 2023 നെറ്റ്‌സില്‍ പന്തെറിയാനുള്ള ഓസീസ് ടീമിന്‍റെ ക്ഷണം നിരസിച്ചതായി ബറോഡ താരം മഹേഷ് പിത്തിയ

Cricket World Cup 2023  മഹേഷ് പിത്തിയ  Mahesh Pithiya  Mahesh Pithiya denies joining Australia team  Australia team  ഓസ്‌ട്രേലിയ  R Ashwin  ഏകദിന ലോകകപ്പ് 2023  ആര്‍ അശ്വിന്‍
Cricket World Cup 2023 Mahesh Pithiya denies joining Australia team

By ETV Bharat Kerala Team

Published : Oct 1, 2023, 4:20 PM IST

മുംബൈ :ഇന്ത്യയുടെ ഏകദിന ലോകകപ്പ് (Cricket World Cup 2023) ടീമിലേക്ക് ഏറെ അപ്രതീക്ഷിതമായിരുന്നു വെറ്ററന്‍ ഓഫ്‌ സ്‌പിന്നര്‍ ആര്‍ അശ്വിന്‍റെ (R Ashwin) എന്‍ട്രി. ഒടുവില്‍ ഏഷ്യ കപ്പിനിടെ അക്‌സര്‍ പട്ടേലിന് പരിക്കേറ്റതാണ് 37-കാരന് ലോകകപ്പ് സ്‌ക്വാഡിലേക്ക് വഴിയൊരുക്കിയത്. ടീമിന്‍റെ ലോകകപ്പ് പദ്ധതികളില്‍ ഇല്ലാതിരുന്ന താരമായിരുന്നു അശ്വിന്‍ (Cricket World Cup 2023).

2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിച്ചതിന് ശേഷം താരത്തിന് മുന്നില്‍ ഏകദിന ടീമിന്‍റെ വാതില്‍ തുറന്നിരുന്നില്ല. അക്‌സറിന്‍റെ പുറത്താവലോടെ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ രണ്ട് മത്സരങ്ങള്‍ മാത്രം കളിപ്പിച്ചാണ് അശ്വിനെ ഇന്ത്യ ലോകകപ്പിനിറക്കുന്നത്. 37-കാരന്‍റെ മികവും അനുഭവസമ്പത്തും ഏതൊരു എതിരാളിയേയും കുഴയ്‌ക്കുമെന്നുറപ്പാണ്.

അശ്വിന്‍ ടീമിലെത്തിയതോടെ മറുതന്ത്രം മെനയാന്‍ ഓസ്‌ട്രേലിയ ശ്രമം നടത്തിയിരുന്നു. അശ്വിന്‍റെ ബോളിങ്ങിനോട് അസാധാരണ സാമ്യമുള്ള ബറോഡ താരം മഹേഷ് പിത്തിയയെക്കൊണ്ട് പന്തെറിയിച്ച് നെറ്റ്‌സില്‍ പരിശീലനം നടത്താനായിരുന്നു ലോകകപ്പില്‍ അഞ്ച് തവണ കിരീടം നേടിയിട്ടുള്ള ഓസീസിന്‍റെ ലക്ഷ്യം. പക്ഷേ, നെറ്റ്‌സില്‍ പന്തെറിയാനുള്ള ഓസീസ് ടീമിന്‍റെ ക്ഷണം താന്‍ നിരസിച്ചതായി പ്രതികരിച്ചിരിക്കുകയാണ് മഹേഷ് പിത്തിയ (Mahesh Pithiya denies joining Australia team as Nets bowler ahead of Cricket World Cup 2023).

ബറോഡ ടീമിനൊപ്പം ആഭ്യന്തര മത്സരങ്ങള്‍ കളിക്കേണ്ടതിനാല്‍ പരിശീലകനുമായി ആലോചിച്ചശേഷമായിരുന്നു തന്‍റെ തീരുമാനമെന്നും ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തോട് താരം പറഞ്ഞു. "അക്‌സറിന് പകരക്കാരനായി അശ്വിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ തന്നെ എനിക്ക് കോൾ വന്നു. അന്താരാഷ്‌ട്ര ടീമുകൾക്കൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്‌പ്പോഴും ആവേശകരമാണ്, പക്ഷേ എന്‍റെ മുൻഗണന ആഭ്യന്തര ക്രിക്കറ്റിനാണ്.

ബറോഡയ്ക്ക് വേണ്ടി കളിച്ചതുകൊണ്ടാണ് ഞാൻ ഇത്രയും ദൂരം എത്തിയത്. ഓസ്‌ട്രേലിയൻ ടീമിൽ ചേരാതെ, ഒരു നീണ്ട സീസണിന് മുന്നോടിയായി എന്‍റെ ഗെയിമിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് ഞാൻ കരുതി. തീർച്ചയായും അതൊരു ആവേശകരമായ ഓഫറായിരുന്നു.

എന്നാൽ അടുത്ത മാസം ആരംഭിക്കുന്ന ആഭ്യന്തര സീസണിലെ ബറോഡയുടെ പദ്ധതികളില്‍ ഞാനും ഭാഗമാണ്. ഞാന്‍ അതേക്കുറിച്ച് ചിന്തിക്കുകയും പരിശീലകനുമായി സംസാരിക്കുകയും ചെയ്‌തു. ശേഷം എനിക്ക് ഇത്തവണ ക്യാമ്പിൽ ചേരാൻ കഴിയില്ലെന്ന് അവരെ അറിയിച്ചു" - മഹേഷ് പിത്തിയ പറഞ്ഞു.

നേരത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അശ്വിന്‍റെ വെല്ലുവിളി നേരിടാന്‍ നെറ്റ്‌സിലെ പരിശീലനത്തിന് മഹേഷ് പിത്തിയയെ ഓസീസ് ടീം കൂടെക്കൂട്ടിയിരുന്നു. അന്ന് സ്‌റ്റീവ് സ്‌മിത്ത്, മാർനസ് ലബുഷെയ്‌ന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയ മഹേഷ് പിത്തിയ തന്‍റെ കഴിവ് തെളിയിക്കുകയും ചെയ്‌തിരുന്നു.

ALSO READ: Cricket World Cup 2023 : കടുവകളിലെ കരുത്തര്‍ ; ബംഗ്ലാദേശ് നിരയിലെ അഞ്ച് പ്രധാന താരങ്ങളെ അറിയാം

ഓസ്‌ട്രേലിയുടെ ത്രോഡൗൺ ബോളറായ പ്രതേഷ് ജോഷിയാണ് പിത്തിയയെ ഓസീസിന്‍റെ അസിസ്റ്റന്‍റ് കോച്ച് ആന്ദ്രെ ബോറോവെക്കിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇത്തവണയും പ്രതേഷ് ജോഷി വഴിയായിരുന്നു തനിക്ക് വിളിയെത്തിയതെന്നും മഹേഷ് പിത്തിയ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details