കേരളം

kerala

ETV Bharat / sports

India vs New Zealand: 'അഞ്ചില്‍ പഞ്ചറാക്കാന്‍...' ഇതുവരെ തോല്‍ക്കാത്ത ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍; വമ്പന്‍ പോരിന് ധര്‍മ്മശാല - ഇന്ത്യ ലോകകപ്പ് സ്ക്വാഡ്

Cricket World Cup 2023 Match No 21: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം.

Cricket World Cup 2023  India vs New Zealand  India vs New Zealand Matchday Preview  Cricket World Cup 2023 India Squad  Cricket World Cup 2023 New Zealand Squad  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ ന്യൂസിലന്‍ഡ്  ഇന്ത്യ ലോകകപ്പ് സ്ക്വാഡ്  ന്യൂസിലന്‍ഡ് ലോകകപ്പ് സ്ക്വാഡ്
India vs New Zealand

By ETV Bharat Kerala Team

Published : Oct 22, 2023, 7:46 AM IST

ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇതുവരെ തോല്‍വി അറിയാത്ത ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങും (India vs New Zealand). ധര്‍മ്മശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് കളി തുടങ്ങുന്നത് (India vs New Zealand Matchday Preview). ലോകപ്പിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണ് ഇന്ത്യയുടെയും കിവീസിന്‍റെയും ലക്ഷ്യം.

പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നിലവില്‍ ന്യൂസിലന്‍ഡും ഇന്ത്യയും. കളിച്ച നാല് മത്സരവും ജയിച്ച ഇരു ടീമിനും എട്ട് പോയിന്‍റാണ് ഉള്ളത്. റണ്‍ റേറ്റിന്‍റെ കരുത്തിലാണ് കിവീസ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത് (Cricket World Cup 2023 Points Table).

പുതിയ പരീക്ഷണങ്ങള്‍ക്ക് ടീം ഇന്ത്യ :സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കാണ് നിലവില്‍ ഇന്ത്യന്‍ ടീമിന് ആശങ്ക. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ താരം വിശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ ടീമിലേക്ക് ഹാര്‍ദിക്കിന്‍റെ പകരക്കാരനായി ആരെത്തുമെന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.

സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ പേരുകളായിരുന്നു ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ മത്സരത്തലേന്ന് പരിശീലനത്തിനിടെ സൂര്യയുടെ കൈയ്‌ക്ക് ഏറ് കൊണ്ടതും ഇഷാന്‍ കിഷന്‍റെ തലയ്‌ക്ക് പിന്നിലായി തേനീച്ചയുടെ കുത്തേറ്റതും ടീമിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്ലേയിങ് ഇലവനില്‍ ടോസോടെ മാത്രമായിരിക്കും വ്യക്തത ലഭിക്കുക.

Read More:India vs New Zealand: സൂര്യയുടെ കൈയ്‌ക്ക് ഏറ് കിട്ടി, ഇഷാന്‍ കിഷനെ തേനീച്ചയും കുത്തി; കിവീസിനെതിരെ സംശയം, ടീമില്‍ ആശങ്ക

പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിന്‍റെ മോശം ഫോമും ടീം മാനേജ്മെന്‍റിന് തലവേദനയാണ്. ധര്‍മ്മശാലയിലെ പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ ശാര്‍ദുലിന് പകരം മുഹമ്മദ് ഷമി കളിക്കുമോ എന്നതും പ്രക്തമായ ചോദ്യമാണ്. അതേസമയം, മറുവശത്ത് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെയാകും ന്യൂസിലന്‍ഡ് ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നത്.

ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം ലൈവായി കാണാം (Where To Watch India vs New Zealand Match): ധര്‍മ്മശാലയില്‍ നടക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് പോരാട്ടം സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെ ആരാധകര്‍ക്ക് തത്സമയം കാണാം. ഡിസ്‌നി+ഹോട്‌സ്റ്റാറിലൂടെ മത്സരത്തിന്‍റെ ഓണ്‍ലൈന്‍ സ്ട്രീമിങ്ങും ലഭ്യമാണ്.

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ഏകദിന ലോകകപ്പ് 2023 ന്യൂസിലന്‍ഡ് സ്‌ക്വാഡ്(Cricket World Cup 2023 New Zealand Squad): ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയ്‌ന്‍ വില്യംസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്‌മാന്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്‍റ്‌നര്‍, ട്രെന്‍റ് ബോള്‍ട്ട്, മാറ്റ് ഹെൻറി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി.

Also Read :Rohit Sharma : ധര്‍മ്മശാലയില്‍ ഹിറ്റ്‌മാന്‍ വമ്പന്‍ ഫ്ലോപ്പ്; കിവീസിനെതിരെ ആരാധകര്‍ക്ക് ആശങ്ക

ABOUT THE AUTHOR

...view details