കേരളം

kerala

ETV Bharat / sports

ICC ODI Batters Ranking: പനി പിടിച്ചത് ഗില്ലിന് പണിയായി, റാങ്കിങ്ങില്‍ ബാബര്‍ തന്നെ ഒന്നാമന്‍; നേട്ടമുണ്ടാക്കി വിരാട് കോലിയും രാഹുലും - ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023

Latest ICC Ranking: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വിരാട് കോലി ഏഴാം സ്ഥാനത്തേക്ക് കയറി.

Cricket World Cup 2023  ICC ODI Batters Ranking  Virat Kohli Current ICC ODI Ranking  Latest ICC Ranking  Shubman Gill ODI Ranking  ഐസിസി ഏകദിന റാങ്കിങ്  ബാറ്റര്‍മാരുടെ റാങ്കിങ്  വിരാട് കോലി ഐസിസി റാങ്കിങ്ങ്  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഇന്ത്യ ഓസ്‌ട്രേലിയ
ICC ODI Batters Ranking

By ETV Bharat Kerala Team

Published : Oct 12, 2023, 11:17 AM IST

ദുബായ്:ഐസിസി ഏകദിന റാങ്കിങ്ങില്‍ (ICC ODI Ranking) നേട്ടമുണ്ടാക്കി വിരാട് കോലി. റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കോലി നിലവില്‍ ഏഴാമതാണ് (Virat Kohli Current ICC ODI Ranking). ബുധനാഴ്‌ച പുറത്തുവിട്ട റാങ്കിങ്ങിലേക്ക് ഐസിസി വിരാട് കോലിയുടെ (Virat Kohli) ഓസ്‌ട്രേലിയക്കെതിരായ പ്രകടനം മാത്രമാണ് പരിഗണിച്ചിരിക്കുന്നത്.

ചെന്നൈയിലെ ചെപ്പോക്കില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ വിരാട് കോലി 85 റണ്‍സ് നേടിയിരുന്നു. 200 റണ്‍സ് പിന്തുടരവെ തകര്‍ന്ന് തുടങ്ങിയ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തുന്ന ഇന്നിങ്സായിരുന്നു അന്ന് വിരാട് കോലി കാഴ്‌ചവെച്ചത് (India vs Australia Match Result). കോലിക്കൊപ്പം കെഎല്‍ രാഹുലും (KL Rahul) മത്സരത്തില്‍ ഇന്ത്യയ്‌ക്കായി നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

115 പന്ത് നേരിട്ട രാഹുല്‍ പുറത്താകാതെ 97 റണ്‍സായിരുന്നു നേടിയത്. ഈ പ്രകടനത്തോടെ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി രാഹുല്‍ 19-ാം റാങ്കിലേക്ക് എത്തി (KL Rahul ICC ODI Ranking). ലോകകപ്പില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് (Babar Azam) റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

835 പോയിന്‍റാണ് ബാബര്‍ അസമിനുള്ളത് (Babar Azam In ICC ODI Ranking). ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലാണ് (Shubman Gill ODI Ranking) രണ്ടാം റാങ്കില്‍. 830 പോയിന്‍റാണ് ഗില്ലിനുള്ളത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ലോകകപ്പിലെ ആദ്യ മത്സരം ശുഭ്‌മാന്‍ ഗില്ലിന് നഷ്‌ടമായിരുന്നു. ഇതോടെയാണ് താരത്തിന് റാങ്കിങ് പട്ടികയില്‍ തലപ്പത്തേക്ക് എത്താനുള്ള അവസരവും നഷ്‌ടപ്പെട്ടത്.

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച ദക്ഷിണാഫ്രിക്കന്‍ താരം റാസീ വാന്‍ഡര്‍ ഡസനാണ് (Rassie Van Der Dussen) പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 758 പോയിന്‍റാണ് പ്രോട്ടീസ് ബാറ്റര്‍ക്കുള്ളത്.

ലോകകപ്പിന് യോഗ്യത നേടാനാകാത്ത അയര്‍ലന്‍ഡിന്‍റെ ഹാരി ടെക്‌ടറാണ് (729) പട്ടികയിലെ നാലാമന്‍. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (729), ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്ക് (724) എന്നിവരാണ് റാങ്കിങ്ങില്‍ അഞ്ച്, ആറ് സ്ഥാനങ്ങളില്‍. ഏഴാമനായ വിരാട് കോലിക്ക് 715 പോയിന്‍റാണുള്ളത്. ഡേവിഡ് മലാന്‍, ഇമാം ഉള്‍ ഹഖ്, ഹെൻറിച്ച് ക്ലാസന്‍ എന്നിവരാണ് ആദ്യ പത്തിലെ മറ്റ് താരങ്ങള്‍.

Also Read :Virat Kohli And Naveen Ul Haq Heartwarming Gesture: ഇത്രയേ ഉള്ളൂ കാര്യങ്ങള്‍! പഴയ 'തമ്മിലടി' മറന്ന് കൈ കൊടുത്ത് കോലിയും നവീന്‍ ഉല്‍ ഹഖും

ABOUT THE AUTHOR

...view details