അഹമ്മദാബാദ് :ഏകദിന ലോകകപ്പ് 2023ലെ (Cricket World Cup 2023) ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കിവീസ് നായകന്‍ ടോം ലാഥം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചേസിങ് മത്സരത്തില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ടോം ലാഥം ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്തത്.
കെയ്‌ന്‍ വില്യംസണിന്‍റെ അഭാവത്തിലാണ് ലാഥം മത്സരത്തില്‍ ടീമിനെ നയിക്കുന്നത്. വില്യംസണിനൊപ്പം സ്റ്റാര്‍ പേസര്‍ ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ സ്‌പിന്നര്‍ ഇഷ് സോധി എന്നിവരും ഇന്ന് കിവീസിനായി കളത്തിലിറങ്ങുന്നില്ല.
ആദ്യം ബൗളിങ്ങായിരുന്നു തങ്ങളും ആഗ്രഹിച്ചിരുന്നതെന്ന് ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലര്‍ പറഞ്ഞു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് വില്ലി, റീസ് ടോപ്‌ലി, അറ്റ്‌കിന്‍സണ്‍ എന്നിവരില്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സ്റ്റോക്‌സ് മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
ലോകകപ്പ് പോരാട്ടങ്ങളുടെ ചരിത്രം (England vs New Zealand Cricket World Cup Head To Head Stats) :ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ തമ്മിലേറ്റുമുട്ടിയ മത്സരങ്ങളില്‍ തുല്യശക്തികളാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും. ലോകകപ്പില്‍ 10 പ്രാവശ്യമാണ് ഇരു ടീമും മുഖാമുഖം വന്നിട്ടുള്ളത്. അതില്‍ അഞ്ച് മത്സരങ്ങളില്‍ ന്യൂസിലന്‍കും അഞ്ചെണ്ണത്തില്‍ ഇംഗ്ലണ്ടും ജയിച്ചിട്ടുണ്ട്.
മത്സരം ലൈവായി കാണാന്‍ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലേറ്റുമുട്ടുന്ന മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്‍റെ (Star Sports Network) ചാനലുകളിലൂടെയാണ്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ഓണ്‍ലൈനായും ആരാധകര്‍ക്ക് ഈ മത്സരം കാണാം.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ (England Playing XI) :ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (ക്യാപ്‌റ്റന്‍), ലിയാം ലിവിങ്സ്റ്റൺ, മൊയീൻ അലി, സാം കറൻ, ക്രിസ് വോക്‌സ്, ആദിൽ റഷീദ്, മാർക്ക് വുഡ്.
ന്യൂസിലന്‍ഡ് പ്ലെയിങ് ഇലവന്‍ (New Zealand Playing XI) :ഡെവോൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം (ക്യാപ്‌റ്റന്‍), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്‌മാന്‍, ജിമ്മി നീഷാം, മിച്ചൽ സാന്‍റനര്‍, മാറ്റ് ഹെൻറി, ട്രെന്‍റ് ബോൾട്ട്.