കേരളം

kerala

ETV Bharat / sports

ETV BHARAT SPECIAL: Cricket World Cup 2023 രോഹിതിന് അത് കഴിയും, ധോണിയുടെ ബാല്യകാല പരിശീലകൻ ഇടിവി ഭാരതിനോട്

MS Dhoni's former coach Chanchal Bhattacharya on Indian cricket team in cricket world Cup 2023 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഏകദിന ലോകകപ്പ് നേടാനുള്ള കഴിവുണ്ടെന്ന് എംഎസ്‌ ധോണിയുടെ ബാല്യകാല പരിശീലകന്‍ ചഞ്ചൽ ഭട്ടാചാര്യ.

Former coach of Mahendra Singh Dhoni  Chanchal Bhattacharya  cricket world Cup 2023  Chanchal Bhattacharya on Indian cricket team  ഏകദിന ലോകകപ്പ് 2023  ചഞ്ചൽ ഭട്ടാചാര്യ  എംസ്‌ ധോണി  രോഹിത് ശര്‍മ
Cricket World Cup 2023 Chanchal Bhattacharya on Indian cricket team

By ETV Bharat Kerala Team

Published : Sep 30, 2023, 12:57 PM IST

ചഞ്ചല്‍ ഭട്ടാചാര്യ ഇടിവി ഭാരതിനോട് സംസാരിക്കുന്നു

റാഞ്ചി:ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന് ( cricket world Cup 2023) ഇനി ഒരാഴ്‌ച മാത്രമാണ് ശേഷിക്കുന്നത്. ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടും ഏകദിന ലോകകപ്പ് എത്തുന്നത്. ഇതിന് മുമ്പ് 2011-ല്‍ ആയിരുന്നു ടൂര്‍ണമെന്‍റിന് ഇന്ത്യ ആതിഥേയരായത്. അന്ന് എംഎസ്‌ ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ആതിഥേയര്‍ക്ക് തന്നെയായിരുന്നു കിരീടം.

ഇക്കുറി രോഹിത് ശര്‍മയ്‌ക്ക് കീഴിലിറങ്ങുന്ന ഇന്ത്യയ്‌ക്ക് 2011 ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ തന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുകയാണ് സ്‌കൂൾ ക്രിക്കറ്റിൽ എംഎസ്‌ ധോണിയുടെ ((MS Dhoni) കഴിവ് തിരിച്ചറിഞ്ഞ പരിശീലകനായ ചഞ്ചൽ ഭട്ടാചാര്യ.

ഇന്ത്യന്‍ ടീമിന് ലോകകപ്പ് നേടാനുള്ള കഴിവുണ്ടെന്നാണ് ചഞ്ചൽ ഭട്ടാചാര്യ പറയുന്നത് (MS Dhoni's former coach Chanchal Bhattacharya on Indian cricket team in cricket world Cup 2023). "രോഹിത് ശര്‍മ (Rohit Sharma) കാര്യങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യുന്ന ആളാണ്.

ലോകകപ്പ് വിജയത്തിലേക്ക് ടീമിനെ നയിക്കാൻ ഏറ്റവും മികച്ച അനുയോജ്യനായ വ്യക്തി കൂടിയാണ് അവന്‍. വിരാട് കോലിയിൽ (Virat Kohli) ഒരുപാട് പ്രതീക്ഷകളുണ്ട്. ശുഭ്‌മാൻ ഗിൽ (Shubman Gill) തീർച്ചയായും മികച്ച പ്രകടനം നടത്തുമെന്ന് ആളുകൾക്ക് ഉറപ്പുണ്ട്" ചഞ്ചൽ ഭട്ടാചാര്യ (Chanchal Bhattacharya) പറഞ്ഞു.

"ഏറെ സന്തുലിതമാണ് ഇന്ത്യന്‍ ടീം. നിരവധി മികച്ച കളിക്കാരുണ്ട്. വിരാട് കോലിക്ക് സമാന രീതിയിൽ പ്രകടനം തുടരാനായാല്‍ തീര്‍ച്ചയായും ഇന്ത്യ വിജയിക്കും. കോലിക്കൊപ്പം ശുഭ്‌മാന്‍ ഗില്ലും എവരും പ്രതീക്ഷ അര്‍പ്പിക്കുന്ന താരമാണ്" ചഞ്ചൽ ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.

ധോണിയെത്തുറിച്ചും ബാല്യകാല പരിശീലകന്‍ സംസാരിച്ചു. "എതിര്‍ ടീം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മുന്‍ കൂട്ടി ചിന്തിക്കാനുള്ള കഴിവുള്ള കളിക്കാരനായിരുന്നു ധോണി. അച്ചടക്കവും ഗൗരവവുമാണ് ഇന്നത്തെ നിലയിലേക്ക് എത്താന്‍ ധോണിയെ സഹായിച്ചത്. ഒരു മൺസൂൺ കാലത്ത് പരിശീലനത്തിന് പ്രയാസം നേരിട്ടപ്പോള്‍ തന്‍റെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി മറ്റൊരിടത്തേക്ക് പോയ ധോണിയുടെ പ്രവര്‍ത്തി ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്" ചഞ്ചൽ ഭട്ടാചാര്യ പറഞ്ഞു നിര്‍ത്തി.

ALSO READ: Cricket World Cup 2023 Sri Lankan Team: പഴങ്കഥയായ ലങ്കന്‍ പ്രതാപം, വീണ്ടെടുക്കാന്‍ യുവനിര; ലോകകപ്പിന് കടമ്പകള്‍ കടന്നെത്തിയ ശ്രീലങ്ക

ഇന്ത്യ ഏകദിന ലോകകപ്പ് 2023 സ്ക്വാഡ് (India Squad for cricket world Cup 2023) : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശർദുൽ താക്കൂർ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ABOUT THE AUTHOR

...view details