കേരളം

kerala

ETV Bharat / sports

മാക്‌സ്‌വെല്ലിനും സ്റ്റാര്‍ക്കിനും വിശ്രമം, പൂനെയില്‍ ബംഗ്ലാദേശിനെതിരെ ഫീല്‍ഡിങ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ - ഓസ്‌ട്രേലിയ

Australia vs Bangladesh Toss: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ 43-ാം മത്സരത്തില്‍ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ച് ഓസ്‌ട്രേലിയ.

Cricket World Cup 2023  Australia vs Bangladesh  Australia vs Bangladesh Toss  Australia vs Bangladesh Head to Head Stat  Australia vs Bangladesh Playing XI  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ്  ഓസ്‌ട്രേലിയ ബംഗ്ലാദേശ്  ഓസ്‌ട്രേലിയ  ലോകകപ്പ് പോയിന്‍റ് പട്ടിക
Australia vs Bangladesh Toss

By ETV Bharat Kerala Team

Published : Nov 11, 2023, 10:22 AM IST

Updated : Nov 11, 2023, 11:24 AM IST

പൂനെ :ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്‌റ്റന്‍ പാറ്റ് കമ്മിന്‍സ് ബംഗ്ലാദേശിനെ ആദ്യം ബാറ്റിങ്ങിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസ്‌ട്രേലിയ ഇന്നിറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിലെ ഹീറോ ഗ്ലെന്‍ മാക്‌സ്‌വെല്ലിനും മിച്ചല്‍ സ്റ്റാര്‍ക്കിനും വിശ്രമം അനുവദിച്ചു. പകരം, സ്റ്റീവ് സ്‌മിത്ത്, സീന്‍ ആബോട്ട് എന്നിവര്‍ ഓസീസ് പ്ലേയിങ് ഇലവനിലേക്കെത്തി. ബംഗ്ലാദേശ് ടീമിലേക്ക് നായകന്‍ ഷാക്കിബ് അല്‍ ഹസന് പകരം നാസും അഹമ്മദാണ് സ്ഥാനം പിടിച്ചത്.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ (Australia Playing XI): ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്‌മിത്ത്, മർനസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, മാർകസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (സി), സീന്‍ ആബോട്ട്, ആദം സാംപ, ജോഷ് ഹേസൽവുഡ്.

ബംഗ്ലാദേശ് പ്ലേയിങ് ഇലവൻ (Bangladesh Playing XI):തൻസീദ് ഹസൻ, ലിറ്റൺ ദാസ്, നജ്‌മുൽ ഹൊസൈൻ ഷാന്‍റോ (ക്യാപ്‌റ്റന്‍), മുഷ്‌ഫിഖുർ റഹീം, മഹ്മൂദുള്ള, തൗഹിദ് ഹൃദയ്‌, മെഹിദി ഹസൻ മിറാസ്, നാസും അഹമ്മദ്, തൻസിം ഹസൻ സാക്കിബ്, ടസ്‌കിൻ അഹമ്മദ്, ഷോറിഫുൾ ഇസ്ലാം.

സെമി ഫൈനല്‍ ഉറപ്പിച്ച ഓസ്‌ട്രേലിയ ലോകകപ്പിലെ ഏഴാം ജയം ലക്ഷ്യമിട്ടാണ് ബംഗ്ലാദേശിനെ നേരിടാന്‍ ഇറങ്ങുന്നത്. ഇന്ത്യ ദക്ഷിണാഫ്രിക്ക ടീമുകളോട് പരാജയപ്പെട്ടുകൊണ്ടായിരുന്നു ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാര്‍ തങ്ങളുടെ യാത്ര തുടങ്ങിയത്. പിന്നീട് താളം കണ്ടെത്തിയ ഓസ്‌ട്രേലിയ ഒരു കളിപോലും പരാജയപ്പെടാതെയാണ് സെമിയിലേക്ക് കുതിച്ചെത്തിയത്.

അവസാന ആറ് മത്സരത്തിലും ജയിക്കാന്‍ ഓസ്‌ട്രേലിയക്കായി. ഇന്നത്തെ മത്സരവും ജയിച്ച് സെമിയിലേക്കുള്ള വരവ് കൂടി ആധികാരികമാക്കാനാകും കങ്കാരുപ്പടയുടെ ശ്രമം.

മറുവശത്ത് ആശ്വാസജയം തേടിയാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ഇതുവരെയുള്ള എട്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രമാണ് അവര്‍ക്ക് നേടാനായത്. തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ അവസാന മത്സരത്തില്‍ ശ്രീലങ്കയെ വീഴ്‌ത്താനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഓസീസിനെ നേരിടാന്‍ പൂനെയില്‍ ഇറങ്ങുന്നത്.

ലോകകപ്പ് ചരിത്രത്തില്‍ നാല് മത്സരങ്ങളിലാണ് ബംഗ്ലാദേശും ഓസ്‌ട്രേലിയയും തമ്മിലേറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍, മൂന്ന് മത്സരങ്ങളിലും ജയം പിടിക്കാന്‍ ഓസ്‌ട്രേലിയക്കായി. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.

മത്സരം ലൈവായി കാണാന്‍(Where To Watch Australia vs Bangladesh Match): പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഓസ്‌ട്രേലിയ ബംഗ്ലാദേശ് മത്സരം ആരാധകര്‍ക്ക് സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ, ഡിസ്‌നി+ഹോട്‌സ്റ്റാറിലൂടെയും മത്സരത്തിന്‍റെ സംപ്രേഷണം ലഭ്യമാണ്.

Also Read :'അതൊന്നും അത്‌ഭുതമായിരുന്നില്ല, അധ്വാനിച്ച് നേടിയതാണ്; ഈ ലോകകപ്പ് അഫ്‌ഗാന്‍റേത് കൂടിയാണ്...

Last Updated : Nov 11, 2023, 11:24 AM IST

ABOUT THE AUTHOR

...view details