ഓവൽ :ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 115 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ എട്ട് വിക്കറ്റ് നഷ്ടമായി.
ലോകകപ്പ് സന്നാഹം : ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച - ന്യൂസിലൻഡ്
30 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിലാണ്.
ഓപ്പണർമാരായ രോഹിത് ശർമ്മ (2), ശിഖർ ധവാൻ (2), കെഎൽ രാഹുൽ (6), വിരാട് കോഹ്‍ലി (18), ഹാർദിക് പാണ്ഡ്യ (30), എംഎസ് ധോണി(17), ദിനേഷ് കാർത്തിക് (4), ഭുവനേശ്വർ കുമാർ (1) എന്നിവരാണ് പുറത്തായത്. 30 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിലാണ്. രവീന്ദ്ര ജഡേജ (31*), കുൽദീപ്എ യാദവ് (0*) എന്നിവരാണ് ക്രീസിൽ. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ ട്രെന്‍റ് ബോൾട്ട്, ജെയിംസ് നീഷാം, ഒരു വിക്കറ്റ് വീതം വീഴ്ത്തിയ കോളിൻ ഗ്രാൻഡ്ഹോം, ടീം സൗത്തീ എന്നിവർ ചേർന്നാണ് ഇന്ത്യയെ തകർത്തത്.