കേരളം

kerala

ETV Bharat / sports

മെൻ ഇൻ ബ്ലൂവോ ബ്ലാക്ക് ക്യാപ്പ്സോ? ലോകകപ്പ് സെമിയിൽ ഇന്ന് ഇന്ത്യ ന്യൂസിലന്‍റ് പോരാട്ടം - ഇന്ത്യ ന്യൂസിലന്‍റ് പോരാട്ടം

പന്ത്രണ്ടാം ലോകകപ്പിലെ ഒന്നാം സെമിയാണിന്ന്. രണ്ടാം സെമിയിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും

semifinals

By

Published : Jul 9, 2019, 12:11 PM IST

മാഞ്ചസ്റ്റർ: ലോകകപ്പ് സെമി പോരാട്ടത്തിന് ഇന്ത്യയും ന്യൂസിലന്‍റും ഇന്നിറങ്ങും. മാഞ്ചസ്റ്ററിൽ വൈകിട്ട് മൂന്നിനാണ് മത്സരം. പ്രാഥമിക റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിൽ ഇറങ്ങുന്നത്. ശ്രീലങ്കയുമായുള്ള അവസാന മത്സരവും ജയിച്ചതോടെ 15 പോയിന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
പൊയിന്‍റ് നിലയിൽ നാലാം സ്ഥാനത്താണ് കിവീസ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. സെമി ഫൈനൽ മത്സരങ്ങളും മഴപേടിയിലാണ്. മാഞ്ചസ്റ്ററിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. വില്ലനായി മഴ എത്തിയാൽ പരിഹാരമായി റിസർവ് മത്സരങ്ങളുണ്ട്. ഇന്നത്തെ മത്സരം നാളെ നടത്തും. നാളെയും നടന്നില്ലെങ്കിൽ ഇന്ത്യ ജയിച്ചതായി പ്രഖ്യാപിക്കും. റൗണ്ട് റോബിൻ ഘട്ടത്തിൽ കിവീസിനെക്കാൾ പോയിന്‍റ് ഉള്ളതിനാലാണിത്. ടൈ ആവുകയാണെങ്കിൽ സൂപ്പർ ഓവർ വഴി വിജയികളെ കണ്ടെത്തും.

പന്ത്രണ്ടാം ലോകകപ്പിലെ ഒന്നാം സെമിയാണിന്ന്. വ്യാഴാഴ്ച രണ്ടാം സെമിയിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.

ABOUT THE AUTHOR

...view details