കേരളം

kerala

ETV Bharat / sports

അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് വിജയം - ഓസ്ട്രേലിയ

ഓസിസിനായി പാറ്റ് കമ്മിന്‍സ്, ആദം സാമ്പ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് വിക്കറ്റ് വിജയം

By

Published : Jun 2, 2019, 1:36 AM IST

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് വിജയം. 208 എന്ന വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസിസ് 38.2 ഓവറിനുള്ളില്‍ ലക്ഷ്യം മറി കടന്നു. ഓസിസിനായി പാറ്റ് കമ്മിന്‍സ്, ആദം സാമ്പ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

താരതമ്യേന ചെറിയ ടീമായ അഫ്ഗാനിസ്ഥാന്‍ അഞ്ച് റണ്‍സ് എടുക്കുന്നതിനിടയില്‍ തന്നെ ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടമായി രണ്ട് പേര്‍ക്കും റണ്‍സ് ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. 51 റണ്‍സെടുത്ത നജീബുള്ള സദ്രാന്‍ ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്കോറര്‍. 43 റണ്‍സെടുത്ത രഹ്മത് ഷായും അഫ്ഗാന്‍ സ്കോര്‍ 200 കടക്കാന്‍ സഹായകമായി. മറ്റുള്ള ബാറ്റ്സ്മാന്‍മാര്‍ക്ക് ആര്‍ക്കും തന്നെ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ തുടക്കം മുതലേ ആക്രമിച്ചു കളിച്ചു. ഓപ്പണര്‍ മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും 96 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഓസിസ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഇതില്‍ ആരോണ്‍ ഫിഞ്ച് 66 റണ്‍സ് നേടി പുറത്തായപ്പോള്‍ വാര്‍ണര്‍ 89 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. തുടര്‍ന്ന് ഉസ്മാന്‍ ഖാജ, സ്റ്റീവന്‍ സ്മിത്ത് എന്നിവരുടെ രണ്ട് വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടെങ്കിലും 208 എന്ന വിജയലക്ഷ്യം ഓസീസിന് അനായാസമായി മറികടക്കുകയായിരുന്നു

ABOUT THE AUTHOR

...view details