ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ ഒഴിവാക്കി ദിനേശ് കാർത്തിക്കിനെ ടീമിലെടുത്തതിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോലി. യുവതാരത്തെ ഒഴിവാക്കി കാർത്തിക്കിനെ ടീമിലെടുത്തത് അനുഭവസമ്പത്തിന്‍റെ പേരിലാണെന്നും സമ്മര്‍ദ്ദങ്ങളില്‍ കാര്‍ത്തിക് കാണിക്കുന്ന മനസാന്നിധ്യം ശ്രദ്ധേയമാണ്. സെലക്ഷന്‍ കമ്മിറ്റിയിലുള്ള എല്ലാവര്‍ക്കും ഇതേ അഭിപ്രായമാണ് ടീം പ്രഖ്യാപന വേളയില്‍ ഉണ്ടായിരുന്നതെന്നും കോലി പ്രതികരിച്ചു.
പന്തിന് പകരം എന്തുകൊണ്ട് കാര്‍ത്തിക് ; കോലിയുടെ പ്രതികരണം - റിഷഭ് പന്ത്
അനുഭവസമ്പത്തിനു പ്രാധാന്യം നല്‍കിയതിനാലാണ് കാര്‍ത്തികിനു മുന്‍തൂക്കം നല്‍കിയതെന്ന് നേരത്തേ മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദിന്‍റെ വ്യക്തമാക്കിയിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലാണ് കോലിയുടെയും പ്രതികരണം
വളരെ അനുഭവസമ്പത്തുള്ള കളിക്കാരനാണ് കാര്‍ത്തിക്. ലോകകപ്പിനിടെ ഒന്നാം വിക്കറ്റ് കീപ്പർ എംഎസ് ധോണിക്കു പരിക്കേല്‍ക്കുകയോ വിശ്രമം അനുവദിക്കേണ്ടി വന്നെങ്കിലോ, വിക്കറ്റിനു പിന്നില്‍ കാര്‍ത്തികിന്‍റെ സാന്നിധ്യം ഇന്ത്യക്കു മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യും. ഫിനിഷറെന്ന നിലയിലും മികച്ച പ്രകടനം നടത്തുന്ന താരമാണ് കാര്‍ത്തിക്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് പന്തിനു പകരം കാര്‍ത്തികിനെ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും കോലി വിശദമാക്കി.
അനുഭവസമ്പത്തിനു പ്രാധാന്യം നല്‍കിയതിനാലാണ് കാര്‍ത്തികിനു മുന്‍തൂക്കം നല്‍കിയതെന്ന് നേരത്തേ മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദ് പറഞ്ഞിരുന്നു. പ്രസാദിന്‍റെ വിശദീകരണം ശരിവയ്ക്കുന്ന തരത്തിലാണ് കോലിയുടെയും പ്രതികരണം. നേരത്തേ സമര്‍പ്പിച്ച ടീം ലിസ്റ്റില്‍ മാറ്റം വരുത്താന്‍ മെയ് 23 വരെ ടീമുകള്‍ക്ക് അവസരമുണ്ട്. 21 കാരനായ പന്തിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തണമെന്ന് നിരവധി ആരാധകര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പരിക്കേറ്റ കേദാർ ജാദവിന് പകരക്കാരനെ ടീമിൽ ഉൾപ്പെടുത്തേണ്ടി വന്നാൽ അവിടെയും പന്തിനെ ഒഴിവാക്കി അക്സർ പട്ടേലിനെയോ അമ്പാട്ടി റായുഡുവിനെയോ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.