ലണ്ടൻ :ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയോടേറ്റ തോൽവിക്കു പിന്നാലെ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയക്ക് തിരിച്ചടി. പരിക്ക് മൂലം ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന് നാളെ നടക്കാനിരിക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കാന്‍ സാധിക്കില്ല. പകരക്കാരനായി മിച്ചല്‍ മാര്‍ഷിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ സ്റ്റോയിനിസ് കളിക്കുമോയെന്ന കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടില്ല.
സ്റ്റോയിനിസിന് പരിക്ക് ; ഓസീസിന് തിരിച്ചടി - മാര്‍ക്കസ് സ്റ്റോയിനിസ്
പരിക്കേറ്റ സ്റ്റോയിനിസിന് പകരം മിച്ചല്‍ മാര്‍ഷിനെ ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി സ്റ്റോയിനിസിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
ഓസ്‌ട്രേലിയന്‍ ടീമിന്‍റെ പ്രധാന താരങ്ങളിൽ ഒരാളായ സ്റ്റോയിനിസ് മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് വിക്കറ്റ് നേടിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ 19 റണ്‍സ് നേടി പുറത്തായ സ്റ്റോയിനിസ് ഇന്ത്യയ്‌ക്കെതിരെ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. സ്റ്റോയിനിസിന്‍റെ പരിക്കോടെ 2018 ജനുവരിക്ക് ശേഷം ഏകദിന ടീമിലെത്താനുള്ള സാധ്യതകളാണ് മിച്ചല്‍ മാര്‍ഷിന് മുന്നില്‍ തെളിഞ്ഞിരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി സ്റ്റോയിനിസിന് പകരക്കാരനായി മിച്ചല്‍ മാര്‍ഷിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല. ഐസിസിയുടെ നിയമം അനുസരിച്ച് പരിക്കേറ്റ താരത്തെ സ്‌ക്വാഡില്‍ നിന്ന് പിന്‍വലിച്ചാല്‍ പിന്നീട് ഉള്‍പ്പെടുത്താന്‍ കഴിയില്ല. പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് സ്റ്റോയിനിസിന്‍റെ ഫിറ്റ്‌നസ് വീണ്ടും പരിശോധിക്കും. ഇതിന് ശേഷം മാത്രമേ താരത്തെ സ്‌ക്വാഡില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയ തീരുമാനമെടുക്കുകയുള്ളൂ.