കേരളം

kerala

ETV Bharat / sports

പുതിയ ഇന്നിംഗ്സിനൊരുങ്ങി മാസ്റ്റർ ബ്ലാസ്റ്റർ - മാസ്റ്റർ ബ്ലാസ്റ്റർ

സ്റ്റാര്‍ സ്പോര്‍ട്സില്‍ സംപ്രേഷണം ചെയ്യുന്ന പ്രീമാച്ച്‌ ഷോയായ ' സച്ചിന്‍ ഓപ്പണ്‍സ് എഗൈന്‍' എന്ന പ്രോഗ്രമിലൂടെയാണ് സച്ചിൻ കമന്‍റേറ്ററി രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

മാസ്റ്റർ ബ്ലാസ്റ്റർ

By

Published : May 30, 2019, 12:05 PM IST

ഇംഗ്ലണ്ടില്‍ ഇന്ന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ആദ്യ മത്സരത്തിലൂടെ കമന്‍റേറ്ററി രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് - ദക്ഷിണാഫ്രിക്ക മത്സരത്തിലൂടെയാവും ക്രിക്കറ്റിലെ തന്‍റെ പുതിയ ഇന്നിംഗ്സിന് സച്ചിന്‍ തുടക്കം കുറിക്കുക. ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് സ്റ്റാര്‍ സ്പോര്‍ട്സില്‍ സംപ്രേഷണം ചെയ്യുന്ന പ്രീമാച്ച്‌ ഷോയിലൂടെയാണ് സച്ചിന്‍ തന്‍റെ പുത്തന്‍ ഇന്നിംഗ്സിന് തുടക്കം കുറിക്കാനൊരുങ്ങുന്നത്. ' സച്ചിന്‍ ഓപ്പണ്‍സ് എഗൈന്‍' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ക്രിക്കറ്റ് വിദഗ്ധര്‍ക്കൊപ്പമാകും സച്ചിനും തന്‍റെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുക. ഈ പരിപാടി സ്റ്റാര്‍ സ്പോര്‍ട്സിലൂടെ ഉച്ചക്ക് ഒന്നര മുതല്‍ തത്സമയം കാണാം.

ABOUT THE AUTHOR

...view details