കേരളം

kerala

ETV Bharat / sports

പാകിസ്ഥാൻ ഫൈനൽ കളിക്കുമെന്ന് വഹാബ് റിയാസ് - വഹാബ് റിയാസ്

ലോര്‍ഡ്‌സില്‍ നാളെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം

വഹാബ് റിയാസ്

By

Published : Jun 22, 2019, 8:35 PM IST

ലണ്ടന്‍:ക്രിക്കറ്റ് ലോകകപ്പില്‍ ഇത്തവണ പാകിസ്ഥാൻ ഫൈനലിലെത്തുമെന്ന് പാക് പേസർ വഹാബ് റിയാസ്. നിലവിൽ മൂന്ന് പോയിന്‍റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണെങ്കിലും ഫൈനലിൽ എത്താമെന്ന അവകാശവാദമാണ് വഹാബ് ഉന്നയിക്കുന്നത്. അഞ്ച് മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന് ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

"തങ്ങള്‍ക്ക് ശക്തമായി തിരിച്ചെത്താനാകും. മറ്റ് ടീമുകളോളം കരുത്തരാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്താനാകും. ലോകകപ്പില്‍ സെമിയും ഫൈനലും കളിക്കാന്‍ പാകിസ്ഥാന് സാധിക്കുമെന്നും" വഹാബ് റിയാസ് പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലെ തെറ്റുകള്‍ മനസിലാക്കി തിരുത്തുമെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു. കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് പാകിസ്ഥാനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോട് കനത്ത തോല്‍വിയും അവർ വഴങ്ങിയിരുന്നു. ലോര്‍ഡ്‌സില്‍ നാളെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം.

ABOUT THE AUTHOR

...view details