ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ വജ്രായുധം പേസ് ബൗളർ ജോഫ്ര ആര്‍ച്ചറാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുവാന്‍ കഴിവുള്ള താരം ഇംഗ്ലണ്ട് നിരയിലെ ഏറ്റവും അപകടകാരിയായ താരമായി മാറുമെന്നാണ് കോലിയുടെ വിലയിരുത്തല്‍.
ജോഫ്രാ ആർച്ചർ ഇംഗ്ലണ്ടിന്‍റെ വജ്രായുധം - ജോഫ്ര ആര്‍ച്ചർ
150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുവാന്‍ കഴിവുള്ള താരം ഇംഗ്ലണ്ട് നിരയിലെ ഏറ്റവും അപകടകാരിയായ താരമായി മാറുമെന്നാണ് കോലിയുടെ വിലയിരുത്തല്‍.
മറ്റുള്ള താരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ പ്രതിഭയാണ് ആര്‍ച്ചറിനുള്ളത്. ഐപിഎലിലും മറ്റ് ടി20 ലീഗുകളിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിട്ടുള്ള താരം വളരെ അധികം പേസ് സൃഷ്ടിക്കുന്നുണ്ടെന്നും താരത്തിന്‍റെ റണ്ണപ്പ് പരിഗണിക്കുമ്പോള്‍ ആരും അത്രയും പേസ് പ്രതീക്ഷിക്കില്ലെന്നും കോലി പറഞ്ഞു.
ഐപിഎലില്‍ ആർച്ചറിന്‍റെ കളി ശ്രദ്ധിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് താരത്തെ ടീമിലെത്തിക്കുവാനുള്ള നടപടികള്‍ വേഗത്തിലാക്കിയത് എന്ത്കൊണ്ടാണെന്നുള്ളത് തനിക്ക് ലഭിച്ച അവസരങ്ങളിലൂടെ ആര്‍ച്ചര്‍ തെളിയിച്ചിട്ടുണ്ടെന്നും കോലി പറഞ്ഞു. ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് പ്രാഥമിക ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നെങ്കിലും മുൻ താരങ്ങളുടെയും ആരാധകരുടെയും പ്രതിഷേധത്തെ തുടർന്ന് അന്തിമ ടീമിൽ ഇടംപിടിച്ച താരമാണ് ആർച്ചർ. കോലിയെ പുറത്താക്കുകയെന്നതാണ് തന്‍റെ ലോകകപ്പിലെ ലക്ഷ്യമെന്ന് നേരത്തെ ആർച്ചർ വ്യക്തമാക്കിയിരുന്നു.