കേരളം

kerala

ETV Bharat / sports

ലോകകപ്പിൽ വില്ലനാകുന്ന പരിക്കും മഴയും - പരിക്കും മഴയും

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് നാല് മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിക്കുന്നത്. കാലം തെറ്റിവന്ന മഴയാണ് ടൂര്‍ണമെന്‍റിന്‍റെ പ്രധാന വില്ലനാകുന്നത്.

ക്രിക്കറ്റ് ലോകകപ്പ്

By

Published : Jun 13, 2019, 4:51 PM IST

Updated : Jun 14, 2019, 7:47 AM IST

ക്രിക്കറ്റ് ലോകകപ്പിന്‍റെ പന്ത്രണ്ടാം പതിപ്പിന്‍റെ രസംകൊല്ലികളായി മാറുകയാണ് മഴയും പരിക്കും. ടൂർണമെന്‍റിലെ ടീമുകളുടെ മുന്നേറ്റത്തിനും സെമി സാധ്യതകൾക്കും മഴ വില്ലനാകുമ്പോൾ പരിക്ക് ടീമുകളുടെ പ്രകടനത്തെയും ആത്മവിശ്വാസത്തേയും കാര്യമായി ബാധിക്കുന്നു. കാലം തെറ്റിവന്ന മഴയാണ് ടൂര്‍ണമെന്‍റിന്‍റെ പ്രധാന വില്ലനാകുന്നത്.

മഴ കളിക്കുമ്പോൾ

ഇതുവരെ മഴ കളി തടസപ്പെടുത്തിയതുമൂലം ടൂർണമെന്‍റിൽ നാല് കളികൾ ഉപേക്ഷിക്കേണ്ടി വന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പരിശോധിക്കുമ്പോള്‍ ഇനിയും മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് നാല് കളികള്‍ മഴമൂലം ഉപേക്ഷിക്കപ്പെടുന്നത്. മഴ വില്ലനായപ്പോൾ ശ്രീലങ്കക്കാണ് ഏറ്റവും വലിയ തിരിച്ചടി കിട്ടിയത്. ശ്രീലങ്കയുടെ രണ്ട് മത്സരങ്ങളാണ് മഴമൂലം നഷ്ടപ്പെട്ടത്. സെമിയിലേക്കുള്ള പോരാട്ടത്തിൽ ടീമുകൾക്കിത് വൻതിരിച്ചടിയാണ്.

മഴമൂലം കളി തടസപ്പെട്ടപ്പോൾ

മഴമൂലം മത്സരങ്ങൾ നഷ്ടമാകുമ്പോൾ റിസർവ് ദിനങ്ങളിൽ കളി നടത്താൻ ഐസിസിയും തയ്യാറാകുന്നില്ല. 1999 വരെ ലോകകപ്പിന് റിസര്‍വ് ദിനങ്ങളുണ്ടായിരുന്നു. അതിന് ശേഷം നടന്ന നാലു ലോകകപ്പിലും റിസര്‍വ് ദിനങ്ങൾ ഐസിസി ഒഴിവാക്കുകയായിരുന്നു. മഴയെ തുടര്‍ന്നു തടസപ്പെടുന്ന മത്സരങ്ങളെല്ലാം റിസർവ് ദിനത്തിലേക്ക് മാറ്റിവയ്ക്കുക എന്നത് പ്രാവര്‍ത്തികമല്ലെന്നാണ് ഐസിസി ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ ചെയ്താല്‍ അത് ടൂര്‍ണമെന്‍റിന്‍റെ ദൈര്‍ഘ്യം കൂടാന്‍ കാരണമാകുമെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സന്‍ അറിയിച്ചു. കൂടാതെ പിച്ച് തയ്യാറാക്കല്‍, ടീമുകളുടെ തയ്യാറെടുപ്പ്, യാത്ര, താമസ സൗകര്യം, വേദിയുടെ ലഭ്യത, വോളന്‍റിയര്‍മാര്‍, മാച്ച് ഒഫീഷ്യല്‍സിന്‍റെ ലഭ്യത, സംപ്രേക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരം കാണേണ്ടതുണ്ട്. മാത്രമല്ല റിസര്‍വ് ദിനത്തിലും മഴപെയ്യില്ലെന്ന് ഉറപ്പ് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാംപ്ഷെയർ സ്റ്റേഡിയം

ടൂര്‍ണമെന്‍റിലെ നോക്കൗട്ട് റൗണ്ട് മത്സരങ്ങളിൽ മാത്രമായിരിക്കും റിസര്‍വ് ദിനം നടപ്പിലാക്കുക. എന്നാല്‍ ലീഗ് ഘട്ടത്തില്‍ അത്തരത്തില്‍ റിസര്‍വ് ദിനം കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്. റിസര്‍വ് ദിനത്തിലും കളി നടക്കാതിരുന്നാല്‍ റൗണ്ട് റോബിനില്‍ കൂടുതല്‍ പോയിന്‍റ് നേടിയ ടീം ഫൈനലിലെത്തും.

ക്രിസ് ഗെയിൽ
മഴമൂലം നിരാശരായ കാണികൾ


പരിക്കിന്‍റെ പിടിയിൽ ടീമുകൾ

മഴക്കൊപ്പം വില്ലനാകാൻ താരങ്ങളുടെ പരിക്കും മത്സരിക്കുകയാണ്. ഒരു താരത്തിന്‍റെ പരിക്ക് ടീമിന്‍റെ മൊത്തത്തിലുള്ള ഘടനയെയും പ്രകടനത്തേയും ബാധിക്കുമെന്നതിന് ഉദാഹരണമാണ് ബംഗ്ലാദേശ് താരം ഷക്കിബ് അൽ ഹസന്‍റെ സാഹചര്യം. മൂന്ന് മത്സരങ്ങളിലും താരത്തിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ അട്ടിമറി ജയം സ്വന്തമാക്കിയപ്പോൾ 75 റണ്‍സും ഒരു വിക്കറ്റും നേടി ഷക്കിബ് തിളങ്ങി. രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റെങ്കിലും കളിയിൽ 64 റണ്‍സും രണ്ട് വിക്കറ്റും നേടി ടീമിന്‍റെ നട്ടെല്ലായി താരം. ഇംഗ്ലണ്ടിനെതിരെ 121 റണ്‍സും ഷക്കിബ് നേടി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ തുടക്ക് പരിക്കേറ്റ താരം വിശ്രമത്തിലാണിപ്പോൾ. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഷക്കിബ് തിരിച്ചെത്തിയേക്കുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ.

ഷക്കിബ് അൽ ഹസൻ

ടൂർണമെന്‍റിൽ അപ്രതീക്ഷിത തോൽവികൾ വഴങ്ങി നിരാശരായ ദക്ഷിണാഫ്രിക്കയ്ക്കാണ് പരിക്കും യഥാർത്ഥ വില്ലനായിരിക്കുന്നത്. മൂന്ന് കളി തോല്‍ക്കുകയും ഒരു കളി മഴമൂലം ഉപേക്ഷിക്കുകയും ചെയ്ത ദക്ഷിണാഫ്രിക്കയുടെ നിലയിപ്പോൾ പരുങ്ങലിലാണ്. ടീമിന്‍റെ പ്രധാന ബൗളർമാരുടെ പരിക്കാണ് തോൽവികളുടെ പ്രധാന കാരണം. ഒന്നാം നമ്പര്‍ ബൗളര്‍ ഡെയിൽ സ്റ്റെയിന് പരിക്ക് കാരണം ഒരു മത്സരത്തില്‍ പോലും കളിക്കാനായിട്ടില്ല. എന്നാൽ പരിക്കിന്‍റെ പിടിയിലായിരുന്ന ലുങ്കി എന്‍ഗിഡി തിരിച്ചെത്തുന്ന വാര്‍ത്ത പ്രോട്ടീസിന് ആശ്വാസം പകരുന്ന കാര്യമാണ്.

ഡെയിൽ സ്റ്റെയിൻ

ഇതുവരെ പരിക്കുകൾ തലവേദനയാകാതിരുന്ന ഇന്ത്യൻ ടീമിനും അപ്രതീക്ഷിത തിരിച്ചടി കിട്ടി. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ടീമിന്‍റെ തുറുപ്പുചീട്ടാകുന്ന ഓപ്പണർ ശിഖര്‍ ധവാന് പരിക്കേറ്റതോടെ ഇന്ത്യ വലിയ നഷ്ടമാണ് നേരിടാൻ പോകുന്നത്. രോഹിത് ശർമ്മക്കൊപ്പം ധവാനും ഫോമിലേക്ക് എത്തിയതോടെ ആരാധകരെല്ലാം പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷകളെ തല്ലിതകർത്ത് പരിക്ക് വില്ലനാവുകയായിരുന്നു. ധവാന്‍റെ അഭാവത്തിൽ കെഎൽ രാഹുൽ ഓപ്പണിംഗിൽ എത്തുമ്പോൾ നാലാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്ന തലവേദന നായകൻ വിരാട് കോലിക്ക് വെല്ലുവിളിയാകും.

ശിഖര്‍ ധവാൻ

നിലവിലെ ലോക കിരീടജേതാക്കളായ ഓസ്ട്രേലിയയുടെ പ്രധാന താരമായ മാർക്കസ് സ്റ്റോയിനിസും പരിക്കേറ്റ് പുറത്തിരിക്കുകയാണ്. ഇന്ത്യയോടേറ്റ തോൽവിക്ക് പിന്നാലെ സൂപ്പർതാരത്തിന്‍റെ പരിക്ക് ഓസീസിന് തിരിച്ചടിയായി. എന്നാൽ പാകിസ്ഥാനെതിരായ മത്സരത്തിൽ സ്റ്റോയിനിസിന്‍റെ വിടവ് നികത്താൻ ഒരു പരിധി വരെ കംഗാരുപ്പടക്കായി.

മാർക്കസ് സ്റ്റോയിനിസ്

ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളായ ഇംഗ്ലണ്ടും പരിക്കിന്‍റെ നിഴലിലാണ്. ടീമിലെ നിർണായക താരമായ ജോസ് ബട്‌ലര്‍ക്കാണ് ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റത്. ബട്‌ലറിന്‍റെ അഭാവം മധ്യനിരയില്‍ ടീമിന് ക്ഷീണമാകും. എന്നാൽ താരം നിരീക്ഷണത്തിലാണെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് ടീം മാനേജ്മെന്‍റിന്‍റെ വിശദീകരണം.

ജോസ് ബട്‌ലര്‍

മഴയോടൊപ്പം ശ്രീലങ്കയുടെ വില്ലനായി പരിക്കുമുണ്ട് കൂട്ടിന്. അഫ്ഗാനിസ്ഥാനെ എറിഞ്ഞിട്ട പേസ് ബൗളർ നുവാന്‍ പ്രദീപിന്‍റെ പരിക്കാണ് ലങ്കയുടെ തലവേദന. ലസിത് മലിംഗക്ക് മികച്ച പിന്തുണ നൽകുന്ന പ്രദീപിന്‍റെ അഭാവം ലങ്കൻ ബൗളിംഗിനെ ബാധിക്കും. ഒരാഴ്ച്ച നുവാൻ പ്രദീപ് ടീമിന് പുറത്തിരിക്കുമെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്.

നുവാന്‍ പ്രദീപ്
Last Updated : Jun 14, 2019, 7:47 AM IST

ABOUT THE AUTHOR

...view details