കേരളം

kerala

ETV Bharat / sports

ലോകകപ്പ് ഫേവറിറ്റുകളെ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഇതിഹാസം - ഇംഗ്ലണ്ട്

ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ട് തന്നെയാണ് കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമെന്ന് വ്യക്തമാക്കിയ മഗ്രാത് ഇന്ത്യയെ എഴുതി തള്ളാനാവില്ലെന്നും കൂട്ടിച്ചേർത്തു

ഗ്ലെന്‍ മഗ്രാത്

By

Published : May 28, 2019, 3:16 PM IST

ലണ്ടന്‍: ലോകകപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുളള ടീമിനെ പ്രഖ്യാപിച്ച് മുന്‍ ഓസ്ട്രേലിയൻ പേസര്‍ ഗ്ലെന്‍ മഗ്രാത്. ഇത്തവണത്തെ ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ട് തന്നെയാണ് കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമെന്ന് മഗ്രാത് വ്യക്തമാക്കി. ഇംഗ്ലണ്ട് മികച്ചൊരു ഏകദിന ടീമാണ്. എന്നെ സംബന്ധിച്ചിടത്തോളം അവര്‍ തന്നെയാണ് ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം. അവര്‍ നന്നായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഗ്രാത് അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യയെ എഴുതിത്തള്ളനാവില്ല. ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയും സംഘവും ശക്തരാണെന്നും മഗ്രാത് കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച്ച ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്.

ABOUT THE AUTHOR

...view details