92 ലോകകപ്പിനെ അനുസ്മരിപ്പിക്കുന്ന പുതിയ ജഴ്‌സിയുമായി ഇംഗ്ലണ്ട് - ക്രിക്കറ്റ് ലോകകപ്പ്
1992 ലെ ലോകകപ്പ് ജഴ്‌സിയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ജഴ്‌സിയുടെ രൂപകൽപന.
ക്രിക്കറ്റ് ലോകകപ്പിനുള്ള പുതിയ ജഴ്‌സി പുറത്തുവിട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. 1992 ലെ ലോകകപ്പ് ജഴ്‌സിയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ജഴ്‌സിയുടെ രൂപകൽപന. കടും നീല നിറത്തിന് പകരം ഇളം നീലയും കറുപ്പും കലര്‍ന്ന ജഴ്സിയാണ് ഇംഗ്ലണ്ട് ഇത്തവണ നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ അണിയുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ഇന്ത്യക്കെതിരെ നടന്ന പരമ്പരയില്‍ റെട്രോ ജഴ്‌സിയിലേക്ക് ഓസ്ട്രേലിയയും മടങ്ങിയിരുന്നു. ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന്‍റെ അന്നുതന്നെയാണ് പുതിയ ഔദ്യോഗിക കിറ്റും ഇംഗ്ലണ്ട് പുറത്തിറക്കിയത്. മെയ് 30 ന് നടക്കുന്ന ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം.