കേരളം

kerala

ETV Bharat / sports

15 വര്‍ഷത്തെ കാത്തിരിപ്പ് സഫലമാക്കി ദിനേശ് കാര്‍ത്തിക് - ദിനേശ് കാർത്തിക്

ദിനേശ് കാര്‍ത്തികിന്‍റെ ലോകകപ്പിലെ അരങ്ങേറ്റമായിരുന്നു ഇന്ന്. 2004ൽ ലോർഡിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ദിനേശ് കാര്‍ത്തിക് അരങ്ങേറ്റം കുറിച്ചത്

ദിനേശ് കാർത്തിക്

By

Published : Jul 2, 2019, 8:34 PM IST

ബിർമിങ്ഹാം: ഏകദിന ക്രിക്കറ്റിൽ തുടക്കം കുറിച്ചിട്ടും ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ ദിനേശ് കാര്‍ത്തികിന് 15 വർഷം കാത്തിരിക്കേണ്ടി വന്നു. കേദർ ജാദവിന് പകരം ദിനേശ് കാർത്തിക് ഇന്ന് കളത്തിലിറങ്ങി. തന്‍റെ കരിയറിലെ ആദ്യ ലോകകപ്പ് മത്സരമായിരുന്നു ദിനേശ് കാര്‍ത്തികിന്. 2004ൽ ലോർഡിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ദിനേശ് കാര്‍ത്തിക് അരങ്ങേറ്റം കുറിച്ചത്. 2007ൽ ലോകകപ്പിന്‍റെ ഭാഗമായിരുന്നിട്ടും മത്സരത്തിൽ പങ്കെടുക്കാൻ കാർത്തിക്കിന് അവസരം ലഭിച്ചിരുന്നില്ല. 2011, 2017 ലെ ലോകകപ്പിലും കാർത്തിക്കിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഈ ടൂർണമെന്റിൽ ഇന്ത്യയുടെ ഏഴ് മത്സരങ്ങൾക്ക് ശേഷമാണ് കാർത്തിക്ക് മത്സരിത്തിനിറങ്ങുന്നത്.

ABOUT THE AUTHOR

...view details