കേരളം

kerala

ETV Bharat / sports

ലോക ക്രിക്കറ്റിലെ ചാമ്പ്യന്‍മാരെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഇംഗ്ലണ്ടും  ന്യൂസിലന്‍റും ഇന്ന് ഏറ്റുമുട്ടും - ന്യൂസിലന്‍റ്

ലോര്‍ഡ്‌സില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം

ഇംഗ്ലണ്ടും  ന്യൂസിലന്‍റും ഇന്ന് ഏറ്റുമുട്ടും

By

Published : Jul 14, 2019, 9:04 AM IST

ലണ്ടന്‍: ലോക ക്രിക്കറ്റിലെ പുതിയ ചാമ്പ്യന്‍മാര്‍ ആരെന്നറിയാനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പന്ത്രണ്ടാമത് ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് കലാശപ്പോര്. ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ട് ന്യൂസിലന്‍റിനെ നേരിടും. ലോര്‍ഡ്സിന്‍റെ പവലിയനില്‍ കപ്പുയര്‍ത്തി ആദ്യ കിരീടം സ്വന്തം നാട്ടില്‍ നേടുകയാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. കഴിഞ്ഞ തവണ കലാശക്കളിയില്‍ കൈവിട്ടു പോയ കിരീടം സ്വന്തമാക്കാനുറച്ചാണ് ന്യൂസിലന്‍റ് ഇറങ്ങുന്നത്. സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ മറികടന്നാണ് കിവീസ് കലാശപ്പോരിന് എത്തുന്നത്. ആര് നേടിയാലും ലോര്‍ഡ്സില്‍ ഇന്ന് പുതിയ രാജാക്കന്‍മാരുടെ കിരീടധാരണമാണ്.

കെയ്ന്‍ വില്യംസണാണ് ന്യൂസിലന്‍റ് ബാറ്റിങിന്‍റെ നട്ടെല്ല്. ബാറ്റിങ് നിരയേക്കാള്‍ മാറ്റ് ഹെന്‍റിയും ട്രെന്‍റ്ബോള്‍ട്ടും ലോക്കി ഫെര്‍ഗുസനും ചേരുന്ന ബോളിങ് നിരയാണ് കിവീസിന്‍റെ യഥാര്‍ഥ മാച്ച് വിന്നേഴ്സ്. കെയ്ന്‍ വില്യംസണെന്ന ക്യാപ്റ്റന്‍ കൂള്‍ മാത്രമല്ല, മൂര്‍ച്ചയേറിയ തന്ത്രങ്ങളുടെ ഉപജ്ഞാതാവുമാണ്. മഹാരഥന്‍മാരായ മുന്‍ഗാമികള്‍ക്ക് സാധിക്കാതെ പോയ ലോകകിരീടം സ്വന്തമാക്കാനാണ് മോര്‍ഗനും വില്യംസണും ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ലോര്‍ഡ്സില്‍ രചിക്കുന്നത് ക്രിക്കറ്റിന്‍റെ പുതിയ ചരിത്രം കൂടിയാകും. ഇരു ടീമുകളും ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയത് 90 തവണ. ഇതില്‍ 43 തവണയും ജയിച്ചത് ന്യൂസിലന്‍റ്. ഇംഗ്ലണ്ട് ജയിച്ചത് 41 തവണ. സമീപകാല പ്രകടനങ്ങളില്‍ ന്യൂസിലന്‍റിനേക്കാള്‍ ഒരുപടി മുന്നിലാണ് ഇംഗ്ലണ്ട്.

ABOUT THE AUTHOR

...view details