ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്മാൻ ക്രിസ് ഗെയിൽ. ഇന്നലെ സതാംപ്ടണിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലാണ് ഈ നേട്ടത്തിലെത്തിയത്. ഇംഗ്ലീഷ് ടീമിനെതിരെ 1625 റൺസ് നേടിയ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയെയും 1619 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെയും മറികടന്നാണ് ഗെയിൽ റെക്കോർഡ് കൈവരിച്ചത്.
ഇംഗ്ലണ്ടിനെതിരെ ഇതുവരെ 50 റൺസിന് മുകളിൽ ശരാശരിയിൽ നാല് സെഞ്ച്വറിയും എട്ട് അർധ സെഞ്ച്വറിയുമടക്കം യൂണിവേഴ്സൽ ബോസ് 1632 റൺസ് നേടിയിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനോട് വിൻഡീസ് എട്ട് വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും 41 പന്തിൽ 36 റൺസ് നേടി ഗെയിൽ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിരുന്നു.
ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവർ
ക്രിസ് ഗെയിൽ - 1632