പുൽവാമ ഭീകരാക്രമണത്തിന്‍റെപശ്ചാത്തലത്തിൽ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറരുതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ.
പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറരുതെന്ന് സച്ചിൻ - സൗരവ് ഗാംഗുലി
ഇന്ത്യ മത്സരത്തിൽ നിന്ന് പിന്മാറുന്നതിലൂടെ പാകിസ്ഥാന് രണ്ടു പോയിന്‍റ് സൗജന്യമായി ലഭിക്കുന്നത് കാണാൻ തനിക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കിയ സച്ചിൻ, ഇന്ത്യ തന്നെയാണ് തനിക്ക് എന്നും പ്രധാനം. അതുകൊണ്ടു തന്നെ രാജ്യം തീരുമാനിക്കുന്നതു തന്നെയാണ് എന്‍റെയും നിലപാട്. പൂര്‍ണ ഹൃദയത്തോടെ ആ തീരുമാനത്തെ ഞാനും പിന്തുണക്കുമെന്നും സച്ചിൻ പറഞ്ഞു.
ഇന്ത്യ മത്സരത്തിൽ നിന്ന് പിന്മാറുന്നതിലൂടെ പാകിസ്ഥാന് രണ്ടു പോയിന്‍റ്സൗജന്യമായി ലഭിക്കുന്നത് കാണാൻ തനിക്ക് താത്പര്യമില്ലെന്ന് സച്ചിൻ വ്യക്തമാക്കി. ലോകകപ്പ് വേദികളിൽ എക്കാലവും പാകിസ്ഥാനുമേൽ ആധിപത്യമുള്ള ടീമാണ് ഇന്ത്യയെന്ന കാര്യവും സച്ചിൻ ചൂണ്ടിക്കാട്ടി. മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ സുനിൽ ഗാവസ്കറും രംഗത്തെത്തിയിരുന്നു. ജൂൺ 16-ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കേണ്ടത്.
ഇന്ത്യ മത്സരത്തിൽനിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുൻ താരങ്ങളായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീൻ, ഹർഭജൻ സിങ് തുടങ്ങിയവർ രംഗത്തെത്തിയതിനു പിന്നാലെയാണ് സച്ചിൻ നിലപാട് വ്യക്തമാക്കിയത്.